മൂന്നിലൊന്ന് റഷ്യന്‍ സേനയേയും യുക്രെയ്ന്‍ കൊന്നൊടുക്കിയെന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ് ; പുടിന്റെ യുദ്ധ തീരുമാനം തിരിച്ചടിയായെന്ന് മാധ്യമങ്ങള്‍ ; റഷ്യന്‍ ഭരണത്തില്‍ ഭിന്നതയുണ്ടെന്ന് അമേരിക്കന്‍ അംബാസിഡര്‍

മൂന്നിലൊന്ന് റഷ്യന്‍ സേനയേയും യുക്രെയ്ന്‍ കൊന്നൊടുക്കിയെന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ് ; പുടിന്റെ യുദ്ധ തീരുമാനം തിരിച്ചടിയായെന്ന് മാധ്യമങ്ങള്‍ ; റഷ്യന്‍ ഭരണത്തില്‍ ഭിന്നതയുണ്ടെന്ന് അമേരിക്കന്‍ അംബാസിഡര്‍
പുടിന്റെ അധിനിവേശ തീരുമാനം തിരിച്ചടിയായിരുന്നുവെന്ന് വിദേശ മാധ്യമങ്ങള്‍. റഷ്യന്‍ സേന യുക്രെയ്‌നില്‍ തിരിച്ചടി നേരിട്ടതോടെ പുടിനും റഷ്യന്‍ നേതൃത്വത്തിനും നേരെ എടുത്തുചാട്ടമെന്ന പേരില്‍ വിമര്‍ശനം ശക്തമായി കഴിഞ്ഞു. യുക്രെയ്ന്‍ സേനയുടെ തിരിച്ചടിയില്‍ സൈനീക നേതൃത്വത്തില്‍ പലരേയും റഷ്യയ്ക്ക് നഷ്ടമായത്.


റഷ്യന്‍ ആധിപത്യത്തില്‍ നിന്ന് ഓരോ ഭാഗമായി യുക്രെയ്ന്‍ മോചിപ്പിക്കുകയാണ്. ഖാര്‍കീവില്‍ നിന്നും റഷ്യന്‍ സൈന്യത്തെ തുരത്തിയതായി യുക്രെയ്ന്‍ സൈനിക മേധാവി പ്രഖ്യാപിച്ചതിന്റെ രണ്ടാം ദിവസമാണ് ഇസ്യൂം നഗരത്തിന് നേരെ യുക്രെയ്ന്‍ ആക്രമണം അഴിച്ചുവിട്ടത്.കിഴക്കന്‍ മേഖലയിലെ ചെറു നഗരങ്ങള്‍ റഷ്യന്‍ സൈന്യം കീഴടക്കിയിട്ടുണ്ട്. ഡോണ്‍ ബാസിലെ റഷ്യന്‍ ആക്രമണം അത്ര ശക്തമല്ലെന്ന് നാറ്റോ വൃത്തങ്ങള്‍ പറയുന്നു. പുടിന്‍ യുക്രെയ്‌നില്‍ ഇറക്കിയ സൈനീക ബലത്തിന്റെ മൂന്നിലൊന്ന് ക്ഷയിച്ചെന്ന് ബ്രീട്ടീഷ് ഇന്റലിജന്‍സും വിലയിരുത്തുന്നു.

ഡോണ്‍ബോസില്‍ എട്ട് റഷ്യന്‍ ടാങ്കുകളും അഞ്ച് സായുധ വാഹനങ്ങളും നശിപ്പിച്ചതായി യുക്രെയ്ന്‍ അവകാശപ്പെട്ടു. അതിനിടെ യുക്രെയ്ന്‍ സൈന്യത്തിന്റെ ആറു പോസ്റ്റുകള്‍ നശിപ്പിച്ചതായി റഷ്യയും അവകാശപ്പെട്ടു.

റഷ്യന്‍ അധികാര കേന്ദ്രങ്ങളില്‍ കടുത്ത ഭിന്നതയുണ്ടെന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസിഡര്‍ വ്യക്തമാക്കി. കീവില്‍ കടുത്ത പരാജയം നുണഞ്ഞ് കിഴക്കന്‍ യുക്രെയ്‌നിലേക്ക് ശ്രദ്ധ തിരിക്കുകയും അവിടേയും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ റഷ്യന്‍ സൈന്യത്തിന് കഴിയാതെ വരികയും ചെയ്തതോടെ റഷ്യന്‍ അധികാര കേന്ദ്രങ്ങളില്‍ ഭിന്നത വര്‍ദ്ധിച്ചതായിട്ടാണ് റിപ്പോര്‍ട്ട്.ചിലര്‍ക്ക് യുദ്ധം അവസാനിപ്പിക്കാന്‍ ആഗ്രഹമുണ്ട്. എന്നാല്‍ പുടിന്‍ വാദികള്‍ ഇതിന് അനുവദിക്കുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട് പറയുന്നത്.




Other News in this category



4malayalees Recommends