വെള്ളപ്പൊക്കം കൃഷി സ്ഥലങ്ങളെ തകര്‍ക്കുന്നു ; കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍ നിരസിക്കപ്പെടുന്നു ; ക്വീന്‍സ്ലാന്‍ഡിലെ കാഴ്ച വേദനിപ്പിക്കുന്നതെന്ന് മേയര്‍

വെള്ളപ്പൊക്കം കൃഷി സ്ഥലങ്ങളെ തകര്‍ക്കുന്നു ; കൃഷി നശിച്ച കര്‍ഷകര്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുമ്പോള്‍ നിരസിക്കപ്പെടുന്നു ; ക്വീന്‍സ്ലാന്‍ഡിലെ കാഴ്ച വേദനിപ്പിക്കുന്നതെന്ന് മേയര്‍
വീണ്ടും മഴ ശക്തമായതോടെ ക്വീന്‍സ്ലാന്‍ഡ് ജനത സമ്മര്‍ദ്ദത്തിലാണ്. വെള്ളപ്പൊക്ക അന്തരീക്ഷം താത്കാലികം ശാന്തമായ അവസ്ഥയില്‍ വൃത്തിയാക്കലുകളുടെ തിരക്കിലാണ് ഏവരും. തുടര്‍ച്ചയായുള്ള വെള്ളപ്പൊക്കം ജനജീവിതത്തെ താറുമാറാക്കിയിരിക്കുകയാണ്.

മേരി, കോണ്ടമൈന്‍, ബലോണ്‍, തോംസണ്‍, കൂപ്പര്‍ നദികളുടെയും അരുവികളുടെയും വൃഷ്ടിപ്രദേശങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുളുണ്ട്, ക്യൂന്‍സ്‌ലാന്റിന്റെ കൃഷി സ്ഥലങ്ങള്‍ വെള്ളം നിറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് വലിയ കൃഷി നാശം സംഭവിച്ചിരിക്കുകയാണ്. ഇത് പച്ചക്കറിയുടേയും ഫലവര്‍ഗ്ഗങ്ങളുടേയും വില ഉയരാന്‍ കാരണമാകും. തുടര്‍ച്ചയായുള്ള പ്രതിസന്ധിയില്‍ മനം മടുത്ത അവസ്ഥയിലാണ് പലരും.

Shops, streets and homes in Laidley have been flooded.

വിള നശിച്ച അവസ്ഥയാണ്. ഇന്‍ഷുറന്‍സുകള്‍ ക്ലെയിം ചെയ്യുമ്പോള്‍ ഭൂരിഭാഗവും നിരസിക്കുകയാണഎന്ന് മേയര്‍ ടാനിയ മില്ലിഗന്‍ പറഞ്ഞു. കൃഷിയെ ആശ്രയിച്ചു കഴിയുന്നവര്‍ക്ക് ഈ ദുരന്തം താങ്ങാവുന്നതിനും അപ്പുറമാണ്. ഇനിയൊരു തിരിച്ചുവരവ് എളുപ്പമാകില്ല. വെള്ളപ്പൊക്കം തുടര്‍ച്ചയായി നേരിട്ട് കര്‍ഷകര്‍ സമ്മര്‍ദ്ദത്തിലാണ്. ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യാന്‍ കഴിയാത്തതിലും നിരാശയുണ്ട്. കുറച്ചു ദിവസമായി മനസിനെ ആഴത്തില്‍ വേദനിപ്പിക്കുന്ന കാഴ്ചകളാണ് ക്വീന്‍സ്ലാന്‍ഡില്‍ നിന്ന് കാണുന്നതെന്നും മേയര്‍ പറഞ്ഞു.

Other News in this category



4malayalees Recommends