ആന്‍ഡ്രൂ സിമണ്ട്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡോക്ടറെത്തിയില്ല; അപകടമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; പരുക്കേറ്റ താരത്തിന് അരികില്‍ നിന്നും മാറാതെ വളര്‍ത്തുനായ്ക്കള്‍

ആന്‍ഡ്രൂ സിമണ്ട്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ഡോക്ടറെത്തിയില്ല; അപകടമരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; പരുക്കേറ്റ താരത്തിന് അരികില്‍ നിന്നും മാറാതെ വളര്‍ത്തുനായ്ക്കള്‍

ശനിയാഴ്ച രാത്രി ക്യൂന്‍സ്‌ലാന്‍ഡില്‍ വെച്ച് നടന്ന അപകടത്തില്‍ കൊല്ലപ്പെട്ട മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍-റൗണ്ടര്‍ ആന്‍ഡ്രൂ സിമണ്ട്‌സിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചില്ല. അപകട മരണത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാന്‍ ബാക്കിയുള്ളപ്പോഴും പോസ്റ്റ്‌മോര്‍ട്ടം ആരംഭിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.


ഒരു ഡോക്ടര്‍ ടൗണ്‍സ്‌വില്ലെയിലേക്ക് എത്തുന്നതിനെ ആശ്രയിച്ചായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങുകയെന്ന് ടൗണ്‍സ്‌വില്ലെ ആക്ടിംഗ് ചീഫ് സൂപ്രണ്ട് ക്രിസ് ലോസണ്‍ പറഞ്ഞു. ശനിയാഴ്ച രാത്രി 11.30ഓടെയാണ് അപകടമുണ്ടായത്. മുന്‍ താരത്തെ രക്ഷിക്കാന്‍ പാരാമെഡിക്കുകള്‍ ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല.

അപകടസ്ഥലത്തേക്ക് പ്രദേശത്തെ ഒരു ദമ്പതികളാണ് ആദ്യമെത്തിയത്. ഈ സമയത്ത് കാറിലുണ്ടായിരുന്ന രണ്ട് ബ്ലൂ ഹീലര്‍ നായകള്‍ സിമണ്ട്‌സിന്റെ അരികില്‍ തന്നെ ഉണ്ടായിരുന്നുവെന്ന് ഇവര്‍ വെളിപ്പെടുത്തി. നായകള്‍ ഉടമയുടെ അരികില്‍ നിന്ന് മാറാനും കൂട്ടാക്കിയില്ല.

അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇപ്പോഴും വ്യക്തമല്ല. എന്നിരുന്നാലും സിമണ്ട്‌സ് മദ്യപിച്ചിരുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. രാത്രി കാലത്ത് ഡ്രൈവ് ചെയ്യുമ്പോള്‍ ഉണ്ടായ അപകടമാകാം എന്നുമാത്രമാണ് നിലവിലെ അനുമാനം. സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നോയെന്ന് ഉള്‍പ്പെടെ ചോദ്യങ്ങള്‍ ബാക്കിയാണ്.
Other News in this category



4malayalees Recommends