ബ്രിട്ടനില്‍ വാടക ഉയരുന്നു; ഒരു വര്‍ഷത്തിനിടെ മാസവാടകയില്‍ 100 പൗണ്ട് വരെ വര്‍ദ്ധന; സിറ്റി സെന്ററുകളില്‍ വീട് തേടുന്ന ആവശ്യക്കാരുടെ എണ്ണമേറി; വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യുകെയിലെ ശരാശരി വാടക 995 പൗണ്ടില്‍

ബ്രിട്ടനില്‍ വാടക ഉയരുന്നു; ഒരു വര്‍ഷത്തിനിടെ മാസവാടകയില്‍ 100 പൗണ്ട് വരെ വര്‍ദ്ധന; സിറ്റി സെന്ററുകളില്‍ വീട് തേടുന്ന ആവശ്യക്കാരുടെ എണ്ണമേറി; വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യുകെയിലെ ശരാശരി വാടക 995 പൗണ്ടില്‍

വാടക വീട് തേടുമ്പോള്‍ ഒരു വര്‍ഷം മുന്‍പത്തേക്കാള്‍ 100 പൗണ്ട് അധികം പ്രതിമാസ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വാടക 100 പൗണ്ടിന് അടുത്ത് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് വ്യക്തമാക്കുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ യുകെയിലെ മാസ വാടക ശരാശരി 995 പൗണ്ടാണെന്ന് സൂപ്ല പറയുന്നു. ഒരു വര്‍ഷം മുന്‍പത്തെ 897 പൗണ്ടിനേക്കാള്‍ 11 ശതമാനം അധികമാണിത്.


പുതിയ വാടക കരാറുകള്‍ പ്രകാരം സിറ്റി സെന്റര്‍ മാര്‍ക്കറ്റുകളില്‍ ഡിമാന്‍ഡ് വര്‍ദ്ധിച്ചിട്ടുണ്ടെന്നാണ് കണക്ക്. എന്നാല്‍ വാടകയ്ക്ക് നല്‍കാന്‍ ആവശ്യമുള്ള പ്രോപ്പര്‍ട്ടികളുടെ സപ്ലൈ ഇതിനൊപ്പം എത്തുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. ലണ്ടനില്‍ പുതിയൊരു റെന്റല്‍ പ്രോപ്പര്‍ട്ടിയ്ക്ക് അടുത്ത 12 മാസത്തേക്ക് ശരാശരി 20,000 പൗണ്ടിലേറെ ചെലവ് വരും.

യുകെയിലെ റെന്റല്‍ വളര്‍ച്ച ഉയര്‍ന്ന ഡിമാന്‍ഡും, കുറഞ്ഞ സപ്ലൈയുടെയും ഫലമാണെന്ന് സൂപ്ലാ റിസേര്‍ച്ച് മേധാവി ഗ്രെയിന്‍ ഗില്‍മോര്‍ പറഞ്ഞു. സിറ്റി സെന്ററുകളിലാണ് ഡിമാന്‍ഡ് ഏറിയിരിക്കുന്നത്. മഹാമാരിക്ക് ശേഷമുള്ള റെന്റല്‍ ഡിമാന്‍ഡ് രണ്ട്, മൂന്ന് പാദങ്ങളിലായി സാധാരണ നിലയിലാകും. ഇതോടെ വാടക വര്‍ദ്ധിക്കുന്നതും കുറയും, ഗില്‍മോര്‍ പറഞ്ഞു.

ലണ്ടന്‍, സ്‌കോട്ട്‌ലണ്ട്, സൗത്ത് വെസ്റ്റ് മേഖലകളില്‍ റെന്റല്‍ വളര്‍ച്ച കുറച്ച് നാള്‍ കൂടി തുടരുമെന്നാണ് കണക്കുകൂട്ടല്‍. ലണ്ടനിലെ വാടക വര്‍ദ്ധനവ് റെക്കോര്‍ഡിലെത്തിക്കുന്നത് തലസ്ഥാനത്തിന് പുറത്ത് നിന്നുള്ള ആളുകളുടെ വരവാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

കോവിഡ് ഭീഷണി ഒതുങ്ങുമ്പോള്‍ തലസ്ഥാന നഗരം പതിയെ സാധാരണ നിലയിലേക്ക് മടങ്ങുകയാണ്. വിലക്കുകള്‍ പിന്‍വലിച്ചതോടെ ജോലിക്കാര്‍ ഓഫീസുകളിലേക്ക് മടങ്ങിയെത്താന്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ ടെനന്‍സി എഗ്രിമെന്റുള്ളവര്‍ ഇതിന്റെ കാലാവധി ദീര്‍ഘിപ്പിക്കാനാണ് തയ്യാറാകുന്നത്.
Other News in this category



4malayalees Recommends