ഓഫീസിലേക്ക് മടങ്ങാന്‍ മടിയുള്ള ബ്രിട്ടീഷ് ജോലിക്കാര്‍? മഹാമാരി അടങ്ങിയിട്ടും വര്‍ക്ക് ഫ്രം ഹോമില്‍ കടിച്ചുതൂങ്ങുന്ന ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യുകെ മുന്നില്‍; ജോലി ഉപേക്ഷിക്കുന്നതില്‍ സ്ത്രീകള്‍ മുന്നില്‍

ഓഫീസിലേക്ക് മടങ്ങാന്‍ മടിയുള്ള ബ്രിട്ടീഷ് ജോലിക്കാര്‍? മഹാമാരി അടങ്ങിയിട്ടും വര്‍ക്ക് ഫ്രം ഹോമില്‍ കടിച്ചുതൂങ്ങുന്ന ഏറ്റവും കൂടുതല്‍ ജോലിക്കാരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ യുകെ മുന്നില്‍; ജോലി ഉപേക്ഷിക്കുന്നതില്‍ സ്ത്രീകള്‍ മുന്നില്‍

മഹാമാരിയുടെ പേരില്‍ കിട്ടിയ വര്‍ക്ക് ഫ്രം ഹോം ഓഫര്‍ ഉപേക്ഷിക്കാന്‍ തയ്യാറാകാത്ത ജോലിക്കാര്‍ ഏറ്റവും കൂടുതലുള്ള നാടായി ബ്രിട്ടന്‍. ഓഫീസുകളിലേക്ക് മടങ്ങാന്‍ വിസമ്മതിക്കുന്നവരുടെ എണ്ണത്തില്‍ യുകെ മുന്‍നിരയില്‍ എത്തിയെന്നാണ് ആഗോള റാങ്കിംഗ് വ്യക്തമാക്കുന്നത്. കൊറോണാവൈറസ് മഹാമാരി അടങ്ങിയ ശേഷം സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാന്‍ ജോലിക്കാരോട് ഓഫീസില്‍ മടങ്ങിയെത്താന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുമ്പോഴാണ് ഈ റാങ്കിംഗ്.


ആഴ്ചയില്‍ അഞ്ച് ദിവസം ഓഫീസിലെത്തി ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടാല്‍ ജോലി തന്നെ ഉപേക്ഷിച്ച് പുതിയ ജോലി തേടുന്ന ജോലിക്കാരുടെ എണ്ണത്തിലാണ് യുകെ മുന്നിലെത്തിയത്. സ്ത്രീ ജോലിക്കാരാണ് ഈ ഫ്‌ളെക്‌സിബിലിറ്റി തേടി പ്രധാനമായും ജോലി ഉപേക്ഷിക്കുന്നത്. റിമോട്ട്, ഇന്‍-ഓഫീസ് ജോലി ആവശ്യപ്പെടുന്ന ഇവര്‍ ഇതിന് തയ്യാറാകാത്ത കമ്പനികള്‍ ഉപേക്ഷിക്കുകയാണ്. ആവശ്യത്തിന് ഫ്‌ളെക്‌സിബിലിറ്റി ഇല്ലാത്തതിനാല്‍ ജോലി ഉപേക്ഷിക്കുകയോ, ഇക്കാര്യം ആലോചിക്കുകയോ ചെയ്യുന്നവരാണ് 52 ശതമാനം വനിതാ ജോലിക്കാര്‍.

Other data by WFH Research, which is run by a number of US universities, including Stanford, showed how Britons on average desire to work around two days a week at home. This is roughly in line with the number of days those surveyed told WFH Research they currently work at home - around 1.93 days on average

എന്നാല്‍ വര്‍ക്ക് ഫ്രം ഹോം സംസ്‌കാരം ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയ്ക്ക് മരണമണി മുഴക്കുമെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ മൊബൈല്‍ റീട്ടെയനര്‍ കമ്പനി സ്ഥാപകന്‍ മുന്നറിയിപ്പ് നല്‍കി. ഫോണ്‍സ്4യു സ്ഥാപകന്‍ ജോണ്‍ കോഡ്‌വെല്ലാണ് ഈ മുന്നറിയിപ്പ് നല്‍കുന്ന പ്രമുഖ സംരംഭകരുടെ പട്ടികയില്‍ ഇടംപിടിച്ചത്. കസ്റ്റമര്‍ക്കും, പൊതുജനങ്ങള്‍ക്കും ആവശ്യമായ സേവനം നല്‍കാനാണ് ജോലി നിലനില്‍ക്കുന്നതെന്നതിന് പകരം തങ്ങളുടെ സൗകര്യത്തിന് നില്‍ക്കുന്ന ജോലിയെന്ന തരത്തിലേക്ക് ജോലിക്കാരുടെ മനസ്സ് മാറിയെന്ന് ഇദ്ദേഹം കുറ്റപ്പെടുത്തി.

സിവില്‍ സെര്‍വന്റ്‌സിനെ ഓഫീസിലേക്ക് മടക്കിയെത്തിക്കാനുള്ള പദ്ധതിയുടെ പേരില്‍ മന്ത്രിമാര്‍ ഇവരുമായി കൊമ്പുകോര്‍ക്കുമ്പോഴാണ് ഈ വിമര്‍ശനം വരുന്നത്. റിമോട്ട് വര്‍ക്കിംഗ് ഒഴിവാക്കിയെങ്കില്‍ മാത്രമാണ് ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുകയും, യുകെ പട്ടണങ്ങളും, നഗരങ്ങളും പഴയ രീതി കൈവരിക്കുകയും ചെയ്യുകയെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാല്‍ സിവില്‍ സെര്‍വന്റ്‌സിനെ ഇതിന് നിര്‍ബന്ധിക്കുന്നത് തടയുമെന്നാണ് യൂണിയനുകളുടെ നിലപാട്. വീട്ടിലിരുന്നും ജോലി മികവോടെ ചെയ്യാമെന്ന് ഇവര്‍ വാദിക്കുന്നു. വര്‍ക്ക് ഫ്രം ഹോം റിസേര്‍ച്ച് പ്രസിദ്ധീകരിച്ച പുതിയ കണക്കുകള്‍ പ്രകാരം അഞ്ച് ദിവസം ഓഫീസിലെത്തി ജോലി ചെയ്യാന്‍ പറഞ്ഞാല്‍ ഈ ജോലി ഉപേക്ഷിക്കാനാണ് നല്ലൊരു ശതമാനം പേരുടെയും ഉദ്ദേശമെന്നാണ് വ്യക്തമാക്കുന്നത്. ബ്രിട്ടനില്‍ 23 ശതമാനം പേരാണ് ഈ അഭിപ്രായം പങ്കുവെച്ചത്.
Other News in this category



4malayalees Recommends