തിരഞ്ഞെടുപ്പുകളില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല, ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് വിശ്വാസികളുടെ തീരുമാനമാണ് ; തൃക്കാക്കര തെരഞ്ഞെടുപ്പില്‍ നിലപാടു വ്യക്തമാക്കി ആലഞ്ചേരി

തിരഞ്ഞെടുപ്പുകളില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല, ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് വിശ്വാസികളുടെ തീരുമാനമാണ് ; തൃക്കാക്കര തെരഞ്ഞെടുപ്പില്‍ നിലപാടു വ്യക്തമാക്കി ആലഞ്ചേരി
തൃക്കാക്കരയില്‍ സഭയ്ക്ക് സ്ഥാനാര്‍ത്ഥികളില്ലെന്ന് സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചി ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തിരഞ്ഞെടുപ്പുകളില്‍ സഭ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറില്ല. ആര്‍ക്ക് വോട്ട് ചെയ്യണമെന്നത് വിശ്വാസികളുടെ തീരുമാനമാണ്. ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയടക്കം ഇടതുപക്ഷ നേതാക്കളെല്ലാം മറുപടിയുമായി രംഗത്തെത്തിയിരുന്നു. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണ്, ഞാനും അതേ, അത് നിയമസഭയുടെ സ്ഥാനാര്‍ത്ഥിയാണ് എന്നായിരുന്നു പിണറായി വിജയന്‍ പ്രതികരിച്ചത്.

അതേസമയം എല്ലാ മുന്നണികളും തിരഞ്ഞെടുപ്പ് പ്രചാരണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. യുഡിഎഫഅ സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ വാഹന പ്രചാരണം ഇന്ന് ആരംഭിക്കും. ജോ ജോസഫിന്റെ വാഹന പ്രചാരണം കഴിഞ്ഞ ദിവസം തുടങ്ങി. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണനും പ്രചാരണം തുടരുകയാണ്.Other News in this category4malayalees Recommends