റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്റെ ദൂര വ്യാപക ഫലം വരാനിരിക്കുന്നതേയുള്ളൂ, ഭക്ഷ്യ വസ്തുക്കളുടെ വില ഇനിയും ഉയരും, പണപ്പെരുപ്പം തടയാന്‍ എളുപ്പമാകില്ല, സ്ഥിതി മോശമെന്ന് തുറന്നുപറഞ്ഞ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍

റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്റെ ദൂര വ്യാപക ഫലം വരാനിരിക്കുന്നതേയുള്ളൂ, ഭക്ഷ്യ വസ്തുക്കളുടെ വില ഇനിയും ഉയരും, പണപ്പെരുപ്പം തടയാന്‍ എളുപ്പമാകില്ല, സ്ഥിതി മോശമെന്ന് തുറന്നുപറഞ്ഞ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍
ഇനിയും തീരില്ല വിലക്കയറ്റവും ദുരിത ജീവിതവുമെന്ന് മുന്നറിയിപ്പ് നല്‍കി ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലി. ഭക്ഷ്യ സാധനങ്ങളുടെ വില ഉയരും, റഷ്യ യുക്രെയ്ന്‍ യുദ്ധത്തിന്റെ ഫലമായി ഇനിയും ബുദ്ധിമുട്ടേറിയ സാഹചര്യം ഉണ്ടാകുമെന്ന് എംപിമാരോട് ആന്‍ഡ്രൂ ബെയ്‌ലി വ്യക്തമാക്കി. പാചക എണ്ണയുടേയും ഗോതമ്പിന്റെയും വില ഉയരും. വില കുതിച്ചുയരുന്നതും വരുമാനം താഴുന്നതും ജന ജീവിതത്തെ ദുസ്സഹമാക്കും. പണപ്പെരുപ്പം വാങ്ങാനുള്ള നീക്കത്തെ പ്രതികൂലമായി ബാധിക്കും. പണം ചെലവാകുന്നത് കുറയും .തൊഴിലില്ലായ്മയും ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

The Bank has now raised interest rates to 1 per cent and is predicting headline CPI inflation will top 10 per cent this year

ഭക്ഷ്യ സാധനങ്ങളുടെ വില ഇപ്പോള്‍ തന്നെ കുടുംബ ബജറ്റുകളെ തകര്‍ക്കുന്ന രീതിയിലാണ്. എണ്ണയുടേയും ഗോതമ്പിന്റെയും വില കൂടാന്‍ കാരണം റഷ്യ യുക്രെയ്ന്‍ യുദ്ധമാണ്. ലോകത്തിലെ മൊത്തം ഗോതമ്പിന്റെ പത്തു ശതമാനം ഉത്പാദനം യുക്രെയ്‌നിലാണ്. എന്നാല്‍ എല്ലാം താഴം തെറ്റുകയാണ്.

അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനമൂലം പണം ചെലവാക്കുന്നത് ജനം കുറയ്ക്കും. പരിഹാരം തേടിയ എംപിമാരോട് ഒന്നും ചെയ്യാന്‍ സാധിക്കാത്തതിനെ കുറിച്ചും ഗവര്‍ണര്‍ ഓര്‍മ്മിപ്പിച്ചു.

യുദ്ധം രാജ്യത്തെ ഗൗരവമായി ബാധിക്കും. വരാനിരിക്കുന്നതും പരീക്ഷണ കാലഘട്ടം തന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.


Other News in this category



4malayalees Recommends