യുകെയില്‍ മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദ്ദേശം; മാരകമായ വൈറസുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ കൂടി കണ്ടെത്തി; രോഗികള്‍ക്ക് ആഫ്രിക്കയുമായി ബന്ധമില്ല; സ്വവര്‍ഗ്ഗ പ്രേമികളായ പുരുഷന്‍മാര്‍ 'ചൊറിച്ചില്‍' ശ്രദ്ധിക്കാന്‍ ഉപദേശം

യുകെയില്‍ മങ്കിപോക്‌സ് ജാഗ്രതാ നിര്‍ദ്ദേശം; മാരകമായ വൈറസുമായി ബന്ധപ്പെട്ട് നാല് കേസുകള്‍ കൂടി കണ്ടെത്തി; രോഗികള്‍ക്ക് ആഫ്രിക്കയുമായി ബന്ധമില്ല; സ്വവര്‍ഗ്ഗ പ്രേമികളായ പുരുഷന്‍മാര്‍ 'ചൊറിച്ചില്‍' ശ്രദ്ധിക്കാന്‍ ഉപദേശം

യുകെയില്‍ മങ്കിപോക്‌സ് ആശങ്ക വീണ്ടും പടരുന്നു. നാല് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ അടുത്തിടെ രോഗം പിടിപെട്ടവരുടെ എണ്ണം ഏഴായി.


നാല് പുതിയ രോഗികളും സ്വവര്‍ഗ്ഗ പ്രേമികളോ, ബൈസെക്ഷ്വല്‍ ആയിട്ടുള്ള പുരുഷന്‍മാരോ ആണ്. ലണ്ടനിലുള്ള ഇവര്‍ക്ക് ആഫ്രിക്കയിലേക്ക് യാത്ര ചെയ്ത ചരിത്രവുമില്ല. രണ്ട് പേര്‍ക്ക് പരസ്പരം അറിവുള്ളവരാണ്. എന്നാല്‍ മുന്‍ കേസുകളുമായി ഇവര്‍ക്ക് ബന്ധമില്ല. ഇതോടെ സമൂഹത്തില്‍ വൈറസ് പടരുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്.

പുതിയ തരം ചൊറിച്ചിലുമായി എത്തുന്ന രോഗികളുമായി ഇടപഴകുമ്പോള്‍ ജാഗ്രത പാലിക്കാന്‍ നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മങ്കിപോക്‌സ് പലപ്പോഴും സാധാരണ തടിപ്പ് രോഗങ്ങളായ ചിക്കന്‍പോക്‌സ്, മീസില്‍സ്, സ്‌കാബീസ്, സിഫിലിസ് തുടങ്ങിയവയായി തെറ്റിദ്ധരിക്കപ്പെടാറുണ്ട്.

Nurses and doctors are being advised to stay 'alert' to patients who present with a new rash or scabby lesions (like above)

നിലവിലെ സ്ഥിതി അപൂര്‍വ്വവും, അസാധാരണവുമാണെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സൂസന്‍ ഹോപ്കിന്‍സ് വ്യക്തമാക്കി. 'ഈ ഇന്‍ഫെക്ഷനുകളെ കുറിച്ച് യുകെഎച്ച്എസ്എ ത്വരിതാന്വേഷണം നടത്തുകയാണ്. സമൂഹത്തില്‍ മങ്കിപോക്‌സ് വൈറസ് പടരുന്നുവെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. അടുത്ത സമ്പര്‍ക്കത്തില്‍ വന്നവരിലാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. സ്വവര്‍ഗ്ഗ പ്രേമികളും, ബൈസെക്ഷ്വലും ആയിട്ടുള്ള പുരുഷന്‍മാര്‍ അസാധാരണമായ ചൊറിച്ചിലും, തടിപ്പും ശ്രദ്ധിക്കണം', ഡോ. സൂസന്‍ ഹോപ്കിന്‍സ് പറഞ്ഞു.


യുകെയില്‍ കണ്ടെത്തിയ ഏഴ് കേസുകളും വൈറസിന്റെ വെസ്റ്റ് ആഫ്രിക്കന്‍ സ്‌ട്രെയിനുമായി ബന്ധമുള്ളതാണ്. മറ്റ് വേര്‍ഷനുകളേക്കാള്‍ മയമുള്ളതാണ് ഇതെന്നാണ് കരുതുന്നത്. രോഗികള്‍ക്ക് ഇന്‍ഫെക്ഷന്‍ പിടിപെട്ടത് എങ്ങിനെയെന്നത് അന്വേഷിക്കുകയാണ് യുകെഎച്ച്എസ്എ.

വൈറസ് പിടിപെടുന്ന പത്തില്‍ ഒരാള്‍ മരണപ്പെടുമെന്നാണ് കണക്ക്. എന്നാല്‍ ആളുകള്‍ക്കിടയില്‍ ഇത് വേഗത്തില്‍ പടരാറുമില്ല. റെസ്പിറേറ്ററി ഡ്രോപ്ലെറ്റുകള്‍ വഴിയും, ശരീര സ്രവങ്ങള്‍ വഴിയുമാണ് ഇവ പ്രധാനമായും പകരുന്നത്.

Other News in this category



4malayalees Recommends