അതെന്താ ഡ്രൈവര്‍ സീറ്റില്‍ വെളുത്തയാളല്ല ഇരിക്കുന്നതെങ്കില്‍ എന്താണ് പ്രശ്‌നം ; വംശീയ പരാമര്‍ശം നടത്തിയവരെ ഇറക്കി വിട്ട് ഡ്രൈവര്‍

അതെന്താ ഡ്രൈവര്‍ സീറ്റില്‍ വെളുത്തയാളല്ല ഇരിക്കുന്നതെങ്കില്‍ എന്താണ് പ്രശ്‌നം ; വംശീയ പരാമര്‍ശം നടത്തിയവരെ ഇറക്കി വിട്ട് ഡ്രൈവര്‍
വംശീയ പരാമര്‍ശം നടത്തിയ ദമ്പതികളെ കാറില്‍ നിന്നിറക്കിവിട്ട് ഡ്രൈവര്‍. പെന്‍സില്‍വാനിയയിലെ ഫോസില്‍സ് ലാസ്റ്റ് സ്റ്റാന്‍ഡ് ബാര്‍ ഉടമകളായ ദമ്പതികളെയാണ് കാര്‍ ഡ്രൈവര്‍ ജെയിംസ് ബോഡ് ഇറക്കിവിട്ടത്.

കാറില്‍ കയറിയ ബാര്‍ ഉടമ ജാക്കി ഡ്രൈവറോട് നിങ്ങളെ കാണാന്‍ വെളുത്ത വംശജനെ പോലുണ്ടല്ലോ എന്നു പറയുകയായിരുന്നു. ഇതു കേട്ടയുടന്‍ ജെയിംസ് ബോഡ് എന്താണ് പറഞ്ഞത് എന്നു ചോദിച്ചു. ആ സ്ത്രീ ചിരിച്ചുകൊണ്ട് ഡ്രൈവറുടെ തോളില്‍ തട്ടിയെങ്കിലും ബോഡ് അവരോട് കാറില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. നിങ്ങള്‍ പറഞ്ഞത് ശരിയല്ല. ഡ്രൈവര്‍ സീറ്റില്‍ വെളുത്തയാളല്ല ഇരിക്കുന്നതെങ്കില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു.

താന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അവരെന്തെങ്കിലും ചെയ്യുമെന്ന പ്രതീക്ഷയില്ലെന്നും ബോഡ് ഫേസ്ബുക്കില്‍ കുറിച്ചു. നിരവധി പേരാണ് ബോഡിനെ അഭിനന്ദിച്ച് രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസം വര്‍ണവെറിയുടെ പേരില്‍ നടന്ന ആക്രമണവും മരണവും വലിയ ചര്‍ച്ചയായിരുന്നു. കാലിഫോര്‍ണിയയിലെ വെടിവയ്പ്പും ന്യൂയോര്‍ക്കിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നടന്ന വെടിവയ്പ്പും ഞെട്ടിക്കുന്നതായിരുന്നു. നിരവധി ജീവനുകള്‍ നഷ്ടമാകുമ്പോഴും സമൂഹത്തില്‍ വംശവെറിയും അധിക്ഷേപവും തുടരുന്നുവെന്നത് വസ്തുതയാണ്. ഡ്രൈവറുടെ പ്രതിഷേധം അതിനാല്‍ തന്നെ വൈറലായി കഴിഞ്ഞു.

Other News in this category4malayalees Recommends