ന്യൂ സൗത്ത് വെയില്‍സില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നു ; ജൂണ്‍ ഒന്നു മുതല്‍ നിയമം നിലവില്‍ വരും, സംസ്ഥാനത്തെ മാലിന്യത്തിന്റെ 60 ശതമാനവും കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂ സൗത്ത് വെയില്‍സില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നു ; ജൂണ്‍ ഒന്നു മുതല്‍ നിയമം നിലവില്‍ വരും, സംസ്ഥാനത്തെ മാലിന്യത്തിന്റെ 60 ശതമാനവും കുറവുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നു.അടുത്ത മാസം മുതല്‍ നിയന്ത്രണം തുടങ്ങി വര്‍ഷാവസാനം നിയമം കര്‍ശനമാക്കും.പ്ലാസ്റ്റിക് റിഡക്ഷന്‍ ആന്‍ഡ് സര്‍ക്കുലര്‍ ഇക്കണോമി ആക്ട് 2021 പാസാക്കിയതിന് ശേഷം ജൂണ്‍ 1 മുതല്‍ സംസ്ഥാനം ഒറ്റത്തവണ ഉപയോഗിക്കുന്ന 'ഭാരം കുറഞ്ഞ' ബാഗുകള്‍ നിരോധിക്കും.

Plastic straw

സംസ്ഥാനത്തിന്റെ മൊത്തം മാലിന്യത്തിന്റെ 60 ശതമാനവും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും പ്ലാസ്റ്റിക് പാക്കേജിംഗും ആണെന്നാണ് കണക്ക്.

ഈ വര്‍ഷം നവംബര്‍ 1 മുതല്‍ ന്യൂ സൗത്ത് വെയില്‍സില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്‌ട്രോകള്‍, സ്റ്റെററുകള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കട്ട്‌ലറികള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് പ്ലേറ്റുകള്‍, സ്പില്‍ പ്രൂഫ് ലിഡുകളില്ലാത്ത പാത്രങ്ങള്‍, പോളിസ്‌റ്റൈറൈന്‍ ഉപയോഗിച്ച് നിര്‍മ്മിച്ച കപ്പുകള്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോട്ടണ്‍ ബഡുകള്‍ എന്നിവയ്ക്കും നിരോധനം ഏര്‍പ്പെടുത്തും.

2.7 ബില്യണ്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ ഈ നിരോധനം മൂലം കുറയ്ക്കാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.

വികലാംഗരോ മെഡിക്കല്‍ ആവശ്യങ്ങളുള്ളവര്‍ക്കും പ്ലാസ്റ്റിക് സ്‌ട്രോകള്‍ നല്‍കും

2011ല്‍ ഓസ്‌ട്രേലിയന്‍ ക്യാപിറ്റല്‍ ടെറിട്ടറി, 2013ല്‍ ടാസ്മാനിയ, 2018ല്‍ ക്വീന്‍സ്‌ലാന്‍ഡ്, 2019ല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയ, നോര്‍ത്തേണ്‍ ടെറിട്ടറി, വിക്ടോറിയ എന്നിവ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ബാഗ് നിരോധിച്ചു.

Other News in this category4malayalees Recommends