ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ 50 ലക്ഷത്തിന്റെ സ്വര്‍ണം

ഇന്‍ഡിഗോ വിമാനത്തിന്റെ ശുചിമുറിയില്‍ 50 ലക്ഷത്തിന്റെ സ്വര്‍ണം
ഷാര്‍ജ ലഖ്‌നൗ ഇന്‍ഡിഗോ വിമാനത്തില്‍ നിന്ന് അമ്പതു ലക്ഷം രൂപയോളം മൂല്യമുള്ള സ്വര്‍ണം കണ്ടെടുത്തു. ഞായറാഴ്ച ലഖ്‌നോവിലെ ചൗധരി ചരണ്‍ സിങ് വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ കാബിന്‍ ക്രൂവിന്റെ പതിവ് പരിശോധനയിലാണ് ഒരു സ്വര്‍ണ പാക്കറ്റ് കണ്ടെത്തിയത്. വിമാനത്തിലെ ശുചിമുറിയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത്.

ടേപ് ഉപയോഗിച്ച് ഒട്ടിച്ച പേസ്റ്റിന്റെ രൂപത്തിലായിരുന്നു പാക്കറ്റെന്ന് കസ്റ്റംസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.സ്വര്‍ണം സൂക്ഷിച്ചതാരാണ് എന്നോ ഉറവിടം എതെന്നോ വിവരം ഇതുവരെ ലഭ്യമായിട്ടില്ല. കസ്റ്റംസ് തുടര്‍നടപടികള്‍ സ്വീകരിച്ചു. സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കവേ വിമാനത്തില്‍ ഉപേക്ഷിച്ചതാണ് എന്നാണ് നിഗമനം.

Other News in this category4malayalees Recommends