15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ഫലം കണ്ടില്ല ; സയാമീസ് ഇരട്ടകളിലെ ഒരു കുഞ്ഞ് മരിച്ചു

15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ ഫലം കണ്ടില്ല ; സയാമീസ് ഇരട്ടകളിലെ ഒരു കുഞ്ഞ് മരിച്ചു
സൗദിയില്‍ കഴിഞ്ഞ ദിവസം വേര്‍പെടുത്തിയ സയാമീസ് ഇരട്ടകളിലെ ഒരു കുട്ടി വേര്‍പെടുത്തിയതിന്റെ രണ്ടാം ദിവസം മരണത്തിന് കീഴടങ്ങി. കുട്ടി മരിച്ചതായി കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയാണ് അറിയിച്ചത്

രക്തചംക്രമണം കുറഞ്ഞതും ഹൃദയ സ്തംഭനവുമാണ് മരണ കാരണം. ചികിത്സിക്കുന്ന മെഡിക്കല്‍ സംഘം കുട്ടിക്ക് ആവശ്യമായ എല്ലാ വൈദ്യ സഹായവും നല്‍കിയിരുന്നു യെമന്‍ സ്വദേശിയായ മുഹമ്മദ് അബ്ദുല്‍ റഹ്മാന്റെ മക്കളാണ് യൂസഫും യാസിനും ജനിക്കുമ്പോള്‍ ഇവരുടെ തല ഒട്ടിച്ചേര്‍ന്ന നിലയിലായിരുന്നു. രണ്ടാമത്തെ കുട്ടി റിയാദിലെ കിങ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സ്റ്റിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

Other News in this category4malayalees Recommends