സിഡ്‌നിയില്‍ പൊതുഗതാഗതത്തിന് ചെലവിനൊത്ത വരുമാനമില്ല; യാത്രാനിരക്കുകള്‍ കൂട്ടാന്‍ ഒരുങ്ങി അധികൃതര്‍; റെയില്‍, ഫെറി സര്‍വ്വീസുകള്‍ നിരക്ക് കൂട്ടും?

സിഡ്‌നിയില്‍ പൊതുഗതാഗതത്തിന് ചെലവിനൊത്ത വരുമാനമില്ല; യാത്രാനിരക്കുകള്‍ കൂട്ടാന്‍ ഒരുങ്ങി അധികൃതര്‍; റെയില്‍, ഫെറി സര്‍വ്വീസുകള്‍ നിരക്ക് കൂട്ടും?

സിഡ്‌നിയിലെ പൊതുഗതാഗത സംവിധാനങ്ങള്‍ നേടുന്ന വരുമാനം പല ആഗോള നഗരങ്ങള്‍ക്കും ഏറെ പിന്നിലാണെന്നാണ് കണക്ക്. ഇതിന്റെ പേരില്‍ നിരക്ക് വര്‍ദ്ധനയ്ക്ക് കളമൊരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.


എന്‍എസ്ഡബ്യുവിലെ ട്രാന്‍സ്‌പോര്‍ട്ട് സേവനങ്ങള്‍ക്കായി ചെലവാക്കുന്നതിന്റെ 10 ശതമാനം മാത്രമാണ് യാത്രക്കാരുടെ നിരക്കുകളും, മറ്റ് വരുമാനങ്ങളും കൊണ്ട് കവര്‍ ചെയ്യുന്നതെന്നാണ് പുറത്തുവന്ന രേഖ വ്യക്തമാക്കുന്നത്.

ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഫെറി സര്‍വ്വീസ് പോലും പകുതി പ്രവര്‍ത്തന ചെലവിന് സര്‍ക്കാര്‍ ഫണ്ടിംഗിനെ ആശ്രയിക്കുന്നു. വരുമാനം കൂട്ടുകയാണ് ദീര്‍ഘകാലത്തേക്ക് സേവനങ്ങളെ പിടിച്ചുനിര്‍ത്താന്‍ അനിവാര്യമായ നടപടിയെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ലണ്ടന്‍ പൊതുഗതാഗതത്തിന്റെ 91 ശതമാനം വരുമാനം തിരികെ നേടുമ്പോള്‍ ടൊറന്റോയില്‍ 73 ശതമാനവും, ഷിക്കാഗോയില്‍ 55 ശതമാനവും വരുമാനമുണ്ട്. ഈ അവസ്ഥയില്‍ ട്രെയിന്‍, ഫെറി സര്‍വ്വീസുകളുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കാന്‍ എന്‍എസ്ഡബ്യു ഗവണ്‍മെന്റ് തീരുമാനിക്കുമെന്നാണ് കരുതുന്നത്.
Other News in this category4malayalees Recommends