സ്ത്രീയും, 3 മക്കളും റോഡപകടത്തില്‍ കൊല്ലപ്പെട്ടു; ഡ്രൈവര്‍ക്ക് 17 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി; ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ 20 വര്‍ഷത്തെ ഡ്രൈവിംഗ് വിലക്ക്

സ്ത്രീയും, 3 മക്കളും റോഡപകടത്തില്‍ കൊല്ലപ്പെട്ടു; ഡ്രൈവര്‍ക്ക് 17 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ച് കോടതി; ജയില്‍ശിക്ഷ കഴിഞ്ഞിറങ്ങുമ്പോള്‍ 20 വര്‍ഷത്തെ ഡ്രൈവിംഗ് വിലക്ക്

വാഹനം ഓടിക്കുമ്പോള്‍ മറ്റുള്ളവര്‍ കൂടി റോഡ് ഉപയോഗിക്കുന്നുണ്ടെന്ന ചിന്ത ചിലര്‍ക്കുണ്ടാകില്ല. ആരെ തോല്‍പ്പിച്ചും റോഡില്‍ മുന്നേറാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ വരുത്തിവെയ്ക്കുന്ന അപകടങ്ങളും ചില്ലറയല്ല. രണ്ട് വര്‍ഷം മുന്‍പ് അപകടത്തില്‍ ഒരു സ്ത്രീയും, ഇവരുടെ മൂന്ന് ചെറിയ കുട്ടികളും കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവര്‍ക്ക് ഒന്റാരിയോ കോടതി 17 വര്‍ഷത്തെ ജയില്‍ശിക്ഷയാണ് വിധിച്ചത്.


മറ്റ് ആളുകളുടെ ജീവിതം കൊണ്ട് പന്താടിയതിനാണ് ബ്രാഡി റോബേര്‍ട്‌സണ്‍ എന്നയാള്‍ക്ക് കഠിനമായ ശിക്ഷ നല്‍കിയത്. രണ്ടര വര്‍ഷത്തിനിടെ 15 ഡ്രൈവിംഗ് കുറ്റങ്ങള്‍ ചെയ്തുകൂട്ടിയ റോബര്‍ട്‌സണ്‍ 2020 ജൂണ്‍ 18നാണ് ബ്രാംപ്ടണില്‍ വെച്ച് കരോളിനാ സിയാസുലോ, മക്കളായ ക്ലാര, ലിലിയാന, മിലാ എന്നിവരെ കൊന്നത്.

ഇതിന് രണ്ട് ദിവസം മുന്‍പ് വഴി തിരിയുന്ന സ്ഥലത്ത് നിര്‍ത്താന്‍ പരാജയപ്പെട്ട റോബര്‍ട്‌സണ്‍ ബാരിയറില്‍ ചെന്നിടിച്ചിരുന്നുവെന്ന് ജഡ്ജ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഇതിന് ശേഷവും അപകടകരമായ ഡ്രൈവിംഗ് നിര്‍ത്താന്‍ ഈ 21-കാരന്‍ തയ്യാറായില്ല.

വിധി കാത്ത് ജയിലില്‍ കഴിഞ്ഞതിനാല്‍ ഇനി 14 വര്‍ഷവും, രണ്ട് മാസവുമാണ് ഇയാള്‍ ശിക്ഷ അനുഭവിക്കേണ്ടത്. 34 വര്‍ഷത്തെ ഡ്രൈവിംഗ് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Other News in this category4malayalees Recommends