നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു'; അമ്പതിനായിരം പേര്‍ സഭ വിട്ടു: സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നുവെന്ന് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്

നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ ആകര്‍ഷിക്കുന്നു'; അമ്പതിനായിരം പേര്‍ സഭ വിട്ടു: സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നുവെന്ന് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത്
നിരീശ്വരവാദ ഗ്രൂപ്പുകള്‍ പെണ്‍കുട്ടികളെ സഭയില്‍ നിന്ന് അകറ്റിക്കൊണ്ടുപോകുന്നുവെന്ന് സീറോ മലബാര്‍ സഭയുടെ തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. 'എതീസ്റ്റ്' സംഘങ്ങള്‍ക്ക് സംസ്ഥാനം മുഴുവന്‍ നെറ്റ്വര്‍ക്കുണ്ടെന്നും ഒരു സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞെന്ന് ബിഷപ്പ് പ്രസംഗിച്ചു. തൃശൂര്‍ മെത്രാനായി 18 വര്‍ഷം പിന്നിടുന്നതിനിടെ 50,000 പേര്‍ കുറഞ്ഞു. 35 വയസ് കഴിഞ്ഞ 15,000 ഓളം യുവാക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുകയാണ്. അനേകായിരങ്ങള്‍ വിവാഹമോചനം തേടുന്നു. സഭയുടെ ശത്രുക്കള്‍ സഭയെ തകര്‍ക്കാന്‍ കുടുംബങ്ങളെയാണ് ലക്ഷ്യമിടുന്നതെന്നും ബിഷപ്പ് ആരോപിച്ചു.

ബിഷപ്പ് പറഞ്ഞത്'

ത്രിത്വത്തില്‍ വിശ്വാസമില്ലാതെ സഭയെ ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടിവരികയാണ് സഭയെ നശിപ്പിക്കാന്‍ സഭാ വിശ്വാസത്തിനും ത്രിത്വത്തിനും എതിരായി പ്രവര്‍ത്തനങ്ങള്‍ നടന്നു. പിന്നെ വൈദികര്‍ക്കും മെത്രാന്‍മാര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരായി. ഇന്ന് കുടുംബത്തെയാണ് തകര്‍ക്കുന്നത്. കുടുംബത്തെ രക്ഷിക്കാതെ, സഭയേയും സമൂഹത്തേയും ലോകത്തേയും രക്ഷിക്കാനാകില്ല.

നാല് ദിവസം മുന്‍പ് സ്‌പെഷ്യല്‍ ബ്രാഞ്ച് പൊലീസ് എന്നോട് പറഞ്ഞു. തൃശൂരില്‍ പുതിയ പ്രസ്ഥാനം ശക്തമായി നടക്കുന്നുണ്ട്. കേരളം മുഴുവന്‍ അതിന്റെ നെറ്റ് വര്‍ക്കുണ്ട്. പിതാവറിയാത്ത ഒരു ഗ്രൂപ്പ് ഇവിടെ വളര്‍ന്ന് വന്നിട്ടുണ്ട്. നിരീശ്വരവാദികളുടേത് ഒരു പാട് പ്രതിസന്ധികളുള്ള ഈ കാലഘട്ടത്തില്‍ കുടുംബത്തെ രക്ഷിക്കാതെ സഭയെ രക്ഷിക്കാനാകില്ല.

തൃശൂര്‍ മെത്രാനായതിന് ശേഷം 18 വര്‍ഷമായി. 50,000ഓളം പേര്‍ കുറഞ്ഞു. സഭ വളരുകയാണോ, തളരുകയാണോ?. 10,000നും 15,000നും ഇടയില്‍ എണ്ണത്തില്‍ 35 കഴിഞ്ഞ യുവാക്കള്‍ കല്യാണം കഴിക്കാതെ നില്‍ക്കുന്നുണ്ട്. മക്കളില്ലാത്ത ദമ്പതികളുടെ എണ്ണം വളരെയേറെയായി. വിവാഹമോചനം തേടി വരുന്നവര്‍ അനേകായിരങ്ങളായി.



Other News in this category



4malayalees Recommends