ഓഫ് റോഡ് റൈഡ്: ജോജു ജോര്‍ജ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായേക്കില്ല

ഓഫ് റോഡ് റൈഡ്: ജോജു ജോര്‍ജ് ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായേക്കില്ല
വാഗമണ്‍ ഓഫ് റോഡ് കേസില്‍ നടന്‍ ജോജു ജോര്‍ജ് ഇന്ന് ഇടുക്കി ആര്‍ടിഒയ്ക്ക് മുന്നില്‍ ഹാജരായേക്കില്ല. ഓഫ് റോഡ് റെയ്‌സില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിന് ലൈസന്‍സ് റദ്ദാക്കാതിരിക്കാന്‍ കാരണം ഉണ്ടെങ്കില്‍ ബോധിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് ആര്‍ടിഒ നോട്ടീസ് നല്‍കിയിരുന്നത്. ഇന്ന് ഹാജരാകുമെന്നാണ് ജോജു നേരത്തെ അറിയിച്ചിരുന്നു. സംഭവത്തില്‍ വാഗമണ്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചു പേര്‍ ഇതിനകം ജാമ്യം എടുത്തുകഴിഞ്ഞു.

കളക്ടര്‍ നിരോധിച്ച റേസില്‍ പങ്കെടുത്തതിനാണ് ജോജു ജോര്‍ജ് അടക്കമുള്ളവര്‍ക്കെതിരായ കേസ്. ഇതോടൊപ്പം സംഘടകര്‍ക്കെതിരെയും സ്ഥലം ഉടമയ്‌ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്.

Other News in this category4malayalees Recommends