ഏഴ് വര്‍ഷം നീണ്ട ബലാത്സംഗവും, ലൈംഗിക പീഡനവും; രാഷ്ട്രീയക്കാരെ ഞെട്ടിച്ച് ടോറി എംപി അറസ്റ്റില്‍; അന്വേഷണം പ്രഖ്യാപിച്ച് സ്‌കോട്ട്‌ലണ്ട് യാര്‍ഡ്; പ്രതി ആരെന്ന് വെളിപ്പെടുത്താതെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി

ഏഴ് വര്‍ഷം നീണ്ട ബലാത്സംഗവും, ലൈംഗിക പീഡനവും; രാഷ്ട്രീയക്കാരെ ഞെട്ടിച്ച് ടോറി എംപി അറസ്റ്റില്‍; അന്വേഷണം പ്രഖ്യാപിച്ച് സ്‌കോട്ട്‌ലണ്ട് യാര്‍ഡ്; പ്രതി ആരെന്ന് വെളിപ്പെടുത്താതെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി

വെസ്റ്റ്മിന്‍സ്റ്ററിന് ഞെട്ടല്‍ സമ്മാനിച്ച് ബലാത്സംഗ കേസില്‍ ടോറി എംപി അറസ്റ്റിലായി. ബലാത്സംഗത്തിന് പുറമെ ലൈംഗിക പീഡനങ്ങളും നടത്തിയെന്ന സംശയത്തിലാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് പ്രതിയെ പിടികൂടിയത്. സേവനം നല്‍കിവരുന്ന എംപി കസ്റ്റഡിയില്‍ തുടരുകയാണ്. ഒരു ടോറി എംപി കോമണ്‍സില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രാജിവെച്ചതിന് പിന്നാലെയാണ് പുതിയ സംഭവം.


'മോശം രീതിയിലുള്ള അതിക്രമങ്ങള്‍, ലൈംഗികാതിക്രമം, ബലാത്സംഗം, വിശ്വാസ്യതയുള്ള പദവി ദുരുപയോഗം ചെയ്യല്‍, പൊതുഓഫീസില്‍ മോശം പെരുമാറ്റം എന്നീ കുറ്റങ്ങള്‍ക്കാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്', സ്‌കോട്ട്‌ലണ്ട് യാര്‍ഡ് വ്യക്തമാക്കി. ലണ്ടനില്‍ 2002 മുതല്‍ 2009 വരെ കാലയളവിലാണ് ലൈംഗിക കുറ്റകൃത്യങ്ങള്‍ അരങ്ങേറിയതെന്ന് മെറ്റ് പറഞ്ഞു.

2020 ജനുവരിയിലാണ് ആരോപണങ്ങളെ കുറിച്ച് പോലീസിന് ആദ്യ വിവരം ലഭിച്ചത്. തുടര്‍ന്ന് വാദങ്ങളില്‍ രണ്ട് വര്‍ഷത്തോളം അന്വേഷണം നടന്നു. അറസ്റ്റിലായ എംപിയെ പാര്‍ട്ടി ഇതുവരെ സസ്‌പെന്‍ഡ് ചെയ്തിട്ടില്ല. സെന്‍ഡ്രല്‍ സ്‌പെഷ്യലിസ്റ്റ് ക്രൈം യൂണിറ്റിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷമാകും നടപടി കൈക്കൊള്ളുക.

അന്വേഷണത്തിന്റെ ഭാഗമായി ആരോപണവിധേയനായ എംപിയോട് പാര്‍ലമെന്റില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ചീഫ് വിപ്പ് ക്രിസ് ഹീറ്റണ്‍ ഹാരിസ് നിര്‍ദ്ദേശിച്ചു. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ എംപിയുടെ പേര് വെളിപ്പെടുത്തില്ലെന്ന നിലപാടിലാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി.

50കളില്‍ പ്രായമുള്ള എംപിയാണ് കേസില്‍ പ്രതിയായിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ആരാണ് പ്രതിയെന്ന് അഭ്യൂങ്ങള്‍ പരക്കുന്നതില്‍ മറ്റ് ടോറി എംപിമാര്‍ക്കിടയില്‍ രോഷം പടരുന്നുണ്ട്.
Other News in this category



4malayalees Recommends