ജീവിതച്ചെലവുകള്‍ കഠിനം, ഭാരം കുറയ്ക്കാന്‍ സുനാക്! സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് വാം ഹോം ഡിസ്‌കൗണ്ട് 600 പൗണ്ട് വരെയാക്കും; ഇന്‍കംടാക്‌സിലെ 1 പെന്‍സ് വെട്ടിക്കുറവ് നേരത്തെയാക്കാനും പദ്ധതി

ജീവിതച്ചെലവുകള്‍ കഠിനം, ഭാരം കുറയ്ക്കാന്‍ സുനാക്! സാമ്പത്തികമായി ബുദ്ധിമുട്ടുന്നവര്‍ക്ക് വാം ഹോം ഡിസ്‌കൗണ്ട് 600 പൗണ്ട് വരെയാക്കും; ഇന്‍കംടാക്‌സിലെ 1 പെന്‍സ് വെട്ടിക്കുറവ് നേരത്തെയാക്കാനും പദ്ധതി

ബ്രിട്ടനിലെ കുതിച്ചുയരുന്ന ജീവിതച്ചെലവുകളില്‍ നിന്നും ആശ്വാസമേകാനുള്ള പദ്ധതികള്‍ വേഗത്തിലാക്കി ചാന്‍സലര്‍ ഋഷി സുനാക്. സുപ്രധാനമായ വാം ഹോം ഡിസ്‌കൗണ്ട് നൂറുകക്കിന് പൗണ്ട് വര്‍ദ്ധിപ്പിച്ച് നല്‍കാനാണ് സുനാക് ഒരുങ്ങുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.


എനര്‍ജി ബില്ലുകളെ നേരിടാനുള്ള സ്‌പെഷ്യല്‍ പാക്കേജ് ജൂലൈയില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിന് പിന്നാലെ ഓട്ടം സീസണില്‍ ജനറല്‍ ടാക്‌സ് വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളും പ്രഖ്യാപിക്കും. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും സാധാരണക്കാരായ മൂന്ന് മില്ല്യണ്‍ ജനങ്ങള്‍ക്ക് ഒക്ടോബറിലെ ബില്ലുകളില്‍ 150 പൗണ്ട് കിഴിവ് നല്‍കുന്നുണ്ട്.

ഇതിന് പുറമെയാണ് ഒറ്റത്തവണ കിഴിവ് 300 പൗണ്ട്, 500 പൗണ്ട്, 600 പൗണ്ട് എന്നിങ്ങനെയാക്കി കുറയ്ക്കാന്‍ ട്രഷറി ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1 ബില്ല്യണ്‍ പൗണ്ടിലേറെ അധിക ചെലവ് വരുന്നത് സര്‍ക്കാര്‍ നേരിട്ട് ഫണ്ട് ചെയ്യും. ഇത് എനര്‍ജി ബില്ലുകള്‍ വഴി തിരിച്ചുപിടിക്കില്ലെന്ന് ചുരുക്കം.

ഏപ്രില്‍ മാസത്തില്‍ പണപ്പെരുപ്പം 9.1 ശതമാനത്തിലേക്ക് ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഘട്ടത്തില്‍ ജനങ്ങളെ സഹായിക്കാന്‍ ചാന്‍സലര്‍ ഇടപെടണമെന്ന ആവശ്യം ടോറി എംപിമാര്‍ ശക്തമാക്കിയിരുന്നു. ഒക്ടോബറില്‍ 200 പൗണ്ട് റിബേറ്റ് ലഭ്യമാക്കുന്നുണ്ടെങ്കിലും ഇത് 2022 മുതല്‍ ഇന്‍സ്റ്റാള്‍മെന്റുകളായി തിരിച്ചുപിടിക്കും.

അതേസമയം 2024-ലേക്ക് മാറ്റിവെച്ച ഇന്‍കംടാക്‌സ് വെട്ടിച്ചുരുക്കല്‍ നേരത്തെയാക്കാന്‍ ഋഷി സുനാക് തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. ഓട്ടം ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നും പറയപ്പെടുന്നു. 1 പെന്‍സ് ഇന്‍കംടാക്‌സ് കുറച്ച് 19 പെന്‍സിലേക്ക് എത്തിക്കുന്നത് ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും.
Other News in this category



4malayalees Recommends