ദമ്പതികളുടെ സെക്‌സിനിടെയുള്ള ശബ്ദവും, ബഹളവും മൂലം കിടക്കപ്പൊറുതി ഇല്ലാതെ അയല്‍ക്കാര്‍! പരാതി ഏറിയതോടെ പരിശോധനയ്ക്കായി റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച് അധികൃതര്‍; കഴിഞ്ഞ വര്‍ഷം മാത്രം 168 പരാതികള്‍

ദമ്പതികളുടെ സെക്‌സിനിടെയുള്ള ശബ്ദവും, ബഹളവും മൂലം കിടക്കപ്പൊറുതി ഇല്ലാതെ അയല്‍ക്കാര്‍! പരാതി ഏറിയതോടെ പരിശോധനയ്ക്കായി റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ ഘടിപ്പിച്ച് അധികൃതര്‍; കഴിഞ്ഞ വര്‍ഷം മാത്രം 168 പരാതികള്‍

അയല്‍വക്കത്തെ വീടുകളില്‍ നടക്കുന്ന ബഹളങ്ങളും, വഴക്കുകളും പലപ്പോഴും അടുത്ത് താമസിക്കുന്നവരുടെ സമാധാനം കെടുത്താറുണ്ട്. എന്നാല്‍ ഇതിലും വലിയ പ്രശ്‌നമാണ് അയല്‍വാസികളുടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെയുള്ള ശബ്ദകോലാഹലമെന്നാണ് ഈ വാര്‍ത്തയിലെ അയല്‍ക്കാരുടെ പരാതി.


ദമ്പതികളുടെ സെക്‌സിനിടെയുള്ള അപസ്വരങ്ങള്‍ മൂലം കഴിഞ്ഞ വര്‍ഷം മാത്രം അയല്‍ക്കാര്‍ നല്‍കിയത് 168-ഓളം പരാതികളാണ്. സെക്‌സിന്റെ പേരിലുള്ള അഭിപ്രായപ്രകടനങ്ങളും, ഇതിനിടെയുള്ള മറ്റ് ശബ്ദങ്ങളും ചേര്‍ന്ന് അയല്‍വാസികളുടെ സൈ്വര്യം കെടുത്താന്‍ തുടങ്ങിയതോടെ ഇത് പരിശോധിക്കാനായി റെക്കോര്‍ഡിംഗ് ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുകയാണ് അധികൃതര്‍.

ഇത്തരം ബഹളങ്ങള്‍ മറ്റ് ശബ്ദകോലാഹല പരാതികളായി പരിഗണിക്കാറില്ലാത്തതിനാല്‍ കൗണ്‍സിലുകള്‍ ഇതില്‍ ഇടപെടാറില്ല. അയല്‍വാസികളായ ദമ്പതികള്‍ ജനലുകള്‍ തുറന്നുവെച്ച്, ലൈറ്റ് ഓണ്‍ ചെയ്ത് കിച്ചണില്‍ ഇരുന്ന് പ്രണയപ്രകടനങ്ങള്‍ നടത്തുന്നത് പതിവായി കാണുകയും, ഇത് ശബ്ദങ്ങള്‍ കേള്‍ക്കുകയും ചെയ്തതോടെയാണ് വാര്‍വിക്ക് കൗണ്‍സില്‍ മുന്‍പാകെ പരാതികള്‍ ഏറിയത്.


ഹള്ളില്‍ അയല്‍വാസികള്‍ പുറത്തിരുന്ന് ഹോട്ട് ടബ്ബില്‍ വെച്ച് നടത്തുന്ന പ്രണയമാണ് അയല്‍ക്കാരെ വിഷമിപ്പിക്കുന്നത്. സൗത്ത് ലണ്ടനിലെ സട്ടണ്‍ കൗണ്‍സിലില്‍ ഇത്തരം നാല് കേസുകള്‍ ലഭിച്ചിട്ടുണ്ട്. ഇവിടെ ഒരു ദമ്പതികള്‍ ജനലുകള്‍ തുറന്നിട്ട് സെക്‌സില്‍ ഏര്‍പ്പെടുന്നതും, ഇതിനിടെ ബഹളം വെയ്ക്കുന്നതുമാണ് അയല്‍വാസികളുടെ സമാധാനം ഇല്ലാതാക്കിയത്.

എന്തായാലും മറ്റുള്ളവര്‍ കൂടി കേള്‍ക്കണമെന്ന തരത്തിലാണ് ഇത്തരം പരാതികളിലെ ആരോപണവിധേയര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.

Other News in this category



4malayalees Recommends