മുഖത്ത് മുറിവുകളുമായി പ്രിയങ്ക ചോപ്ര; എന്ത് പറ്റിയെന്ന് ആരാധകര്‍

മുഖത്ത് മുറിവുകളുമായി പ്രിയങ്ക ചോപ്ര; എന്ത് പറ്റിയെന്ന് ആരാധകര്‍
ആരാധകരെ ആശങ്കയിലാക്കികൊണ്ട് പ്രിയങ്ക ചോപ്ര കഴിഞ്ഞ ദിവസം പങ്കുവെച്ച മുറിവേറ്റ തന്റെ മുഖത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറുന്നു. ഷൂട്ടിംഗിനിടയില്‍ താരത്തിന് പരിക്കേറ്റതാകമെന്ന് കരുതി നിരവധി താരങ്ങളും ആരാധകരുമാണ്ഹ രംഗത്തെത്തിയത്.

എന്നാല്‍ ആമസോണ്‍ പ്രൈം വീഡഹിയോയ്ക്കായി റുസ്സോ സഹോദരന്മാര്‍ നിര്‍മ്മിക്കുന്ന വെബ് സീരീസായ സിറ്റാഡലില്‍ അഭിനയിക്കുന്നതിനിടയിലുള്ള ഒരു ചിത്രമാണ് പ്രിയങ്ക ആരാധകര്‍ക്കായി പങ്കുവെച്ചത്. നിങ്ങള്‍ക്കും ജോലിസ്ഥലങ്ങളില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നോ? എന്ന അടികുറിപ്പോടെ പങ്ക് വെച്ച ചിത്രത്തിനു താഴെ നിരവധി ആരാധകരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

ജനുവരിയില്‍ മകള്‍ മാള്‍ട്ടി മേരി ചോപ്ര ജോനാസിനെ സ്വാഗതം ചെയ്തതിന് ശേഷം അടുത്തിടെയാണ് പ്രിയങ്ക ഷോയുടെ ഷൂട്ടിംഗ് പുനരാരംഭിച്ചത്. ലണ്ടന്‍ ഷെഡ്യൂള്‍ കഴിഞ്ഞ വര്‍ഷം ഡിസംബറിലെ പൂര്‍ത്തിയാക്കിയിരുന്നു. മുന്‍പും മുറിവേറ്റ രൂപത്തിന്റെ ചിത്രങ്ങള്‍ പ്രിയങ്ക പങ്കുവെച്ചിരുന്നു. 'തീവ്രമായത്' എന്നാണ് അന്ന് അടിക്കുറിപ്പായി ചിത്രത്തിനൊപ്പം നല്‍കിയത്,

സെറ്റില്‍ നിന്നുള്ള നിരവധി ചിത്രങ്ങളോടൊപ്പം പ്രിയങ്ക എഴുതിയിരുന്നു, 'ഇത് സിറ്റാഡലില്‍ പൊതിഞ്ഞതാണ്. ഒരു വര്‍ഷം മുഴുവനും ഏറ്റവും തീവ്രമായ സമയത്ത് ഏറ്റവും തീവ്രമായ ജോലി ചെയ്തു. അല്ലാതെ അത് സാധ്യമാകുമായിരുന്നില്ലരുന്നു. ചിലരെ നിങ്ങള്‍ ഇവിടെ കാണുന്നു ചിലരെ നിങ്ങള്‍ കാണുന്നില്ല, ഇത് ബുദ്ധിമുട്ടാണ്, പക്ഷേ നിങ്ങള്‍ എല്ലാവരും അത് കാണുമ്പോള്‍..അത്രത്തോളം അതിനെ വിലമതിക്കും!

Other News in this category4malayalees Recommends