മോഹന്‍ലാലോ മമ്മൂട്ടിയോ ആയിരുന്നെങ്കില്‍ തീര്‍ന്നേനെ; കുട പിടിക്കുന്ന ആളിന്റെ കൈയില്‍ മാസ്‌ക് ഊരി കൊടുക്കുന്ന പാര്‍വതിക്കെതിരെ വിമര്‍ശനം

മോഹന്‍ലാലോ മമ്മൂട്ടിയോ ആയിരുന്നെങ്കില്‍ തീര്‍ന്നേനെ; കുട പിടിക്കുന്ന ആളിന്റെ കൈയില്‍ മാസ്‌ക് ഊരി കൊടുക്കുന്ന പാര്‍വതിക്കെതിരെ വിമര്‍ശനം
നടി പാര്‍വതി തിരുവോത്തിന്റെ ഒരു ലൊക്കേഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിരയാവുകയാണ്. തന്റെ മാസ്‌ക് ഊരി തനിക്ക് കുട പിടിക്കുന്ന ആളുടെ കൈയില്‍ കൊടുക്കുന്ന നടിയുടെ ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. നിരവധി വിമര്‍ശന കമന്റുകളാണ് ചിത്രത്തിനെതിരെ ഉയരുന്നത്. അതിനിടയില്‍ ഹരി പാങ്ങോട് എന്നയാള്‍ നടിയുടെ ഈ പ്രവൃത്തിക്കെതിരെ ഒരു കുറിപ്പ് പങ്കുവെച്ചു.

ഒരു കുട സ്വന്തമായി പിടിക്കാന്‍ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കൈയില്‍ കൊടുക്കുകയാണ്. സവര്‍ണ ബ്രഹ്മണിക്കല്‍ ഹെജിമണിക്കാരുടെ കുറേ പ്രബന്ധങ്ങള്‍ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തില്‍ പാര്‍വതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത് എന്നാണ് ഹരി കുറിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

മോഹന്‍ലാല്‍ കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്ക് പറഞ്ഞയച്ചു എന്നതിന്റെ പേരില്‍ ഒരുപാട് പഴി കേള്‍ക്കുകയും ട്രോള്‍ മഴ നനഞ്ഞതുമാണ്. ഈ ചിത്രത്തില്‍ പാര്‍വതിക്ക് പകരം മോഹന്‍ലാലോ മമ്മൂട്ടിയോ( മമ്മൂട്ടി ആണെങ്കിലും രക്ഷപെട്ടു പോകും.മോഹന്‍ലാല്‍ ആണ് എല്ലാവരുടെയും സ്ഥിരം ഇര) ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇവിടുത്തെ പുകില്‍. ഒരു കുട സ്വന്തമായി പിടിക്കാന്‍ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കയ്യില്‍ കൊടുക്കുകയാണ്. ഏത് ,കോവിഡ് പ്രതിരോധിക്കാന്‍ വേണ്ടി ധരിക്കുന്ന മാസ്‌ക് തന്നെ. സവര്‍ണ ബ്രഹ്മണിക്കല്‍ ഹെജിമണിക്കാരുടെ കുറെ പ്രബന്ധങ്ങള്‍ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തില്‍ പാര്‍വതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത്.

Other News in this category4malayalees Recommends