ഖത്തറിലെ താമസക്കാര്‍ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ മെട്രോയില്‍ ഒരു വര്‍ഷം സൗജന്യ യാത്ര

ഖത്തറിലെ താമസക്കാര്‍ക്ക് ഭാഗ്യം ഉണ്ടെങ്കില്‍ മെട്രോയില്‍ ഒരു വര്‍ഷം സൗജന്യ യാത്ര
ഖത്തറിലെ താമസക്കാര്‍ക്ക് ദോഹ മെട്രോയില്‍ ഒരു വര്‍ഷം സൗജന്യ യാത്ര നടത്താനും ഗോള്‍ഡ് ക്ലബ് ട്രാവല്‍ കാര്‍ഡ് ഉടമകള്‍ക്ക് ഐ ഫോണ്‍ 13 സ്വന്തമാക്കാനും അവസരം. മെട്രോയുടെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് നറുക്കെടുപ്പ്.

വിജയികള്‍ക്ക് ഒരു വര്‍ഷം മെട്രോയില്‍ സൗജന്യ യാത്ര നടത്താം. 2019 മേയ് 8നാണ് ദോഹ മെട്രോ സര്‍വീസ് തുടങ്ങിയത്. അംഗീകൃത ഖത്തര്‍ ഐഡിയുള്ളവര്‍ക്ക് നറുക്കെടുപ്പില്‍ പങ്കെടുക്കാം. ട്രാവല്‍ കാര്‍ഡ് ഖത്തര്‍ റെയില്‍ ആപ്പില്‍ അല്ലെങ്കില്‍

https://www.qr.com.qa/home എന്ന വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം. റജിസ്റ്റര്‍ ചെയ്ത ട്രാവല്‍ കാര്‍ഡ് ഉപയോഗിച്ച് മേയ് 17നും ജൂണ്‍ 17നും ഇടയില്‍ മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഗുണം ചെയ്യുക. നറുക്കെടുപ്പില്‍ വിജയിയായാല്‍ സൗജന്യ യാത്രയ്ക്ക് അനുമതി ലഭിക്കും.

Other News in this category4malayalees Recommends