സിനിമ കാണാന്‍ 'വേഷം മാറി' സായ്പല്ലവി, കണ്ടുപിടിച്ച് ആരാധകര്‍ , വീഡിയോ വൈറല്‍

സിനിമ കാണാന്‍ 'വേഷം മാറി' സായ്പല്ലവി, കണ്ടുപിടിച്ച് ആരാധകര്‍ , വീഡിയോ വൈറല്‍
തെന്നിന്ത്യയില്‍ ധാരാളം ആരാധകരുള്ള നടിയാണ് സായ് പല്ലവി. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഒറ്റയ്ക്ക് സിനിമ കണ്ടിറങ്ങുന്ന താരത്തിന്റെ വിഡിയോ ആണ്. മഹേഷ് ബാബു നായകനായി എത്തിയ പുതിയ ചിത്രം സര്‍ക്കാര്‍ വാരി പാട്ട കാണാനാണ് സായ് പല്ലവി തിയറ്ററില്‍ എത്തിയത്.

ബഞ്ചാര ഹില്‍സില്‍ സിനിമ കാണാനായി എത്തിയ താരത്തെ ആരാധകര്‍ തിരിച്ചറിയുകയായിരുന്നു. തല വഴി ഷാള്‍ കൊണ്ടു മൂടി മാസ്‌കും ധരിച്ച് വളരെ കാഷ്വല്‍ വസ്ത്രത്തിലാണ് താരത്തെ കാണുന്നത്. സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് ഈ വിഡിയോ.

സിനിമ തിയറ്ററിനുള്ളില്‍ വച്ച് സായ് പല്ലവിയെ ആരും ശ്രദ്ധിച്ചില്ല. കണ്ണു മാത്രം പുറത്തുകാണുന്ന രീതിയിലായിരുന്നു താരത്തിന്റെ വസ്ത്രധാരണം. നാനി നായകനായി എത്തിയ ശ്യം സിംഗ റോയ് ആയിരുന്നു നടി അഭിനയിച്ച് ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ ചിത്രം കാണാന്‍ എത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Other News in this category4malayalees Recommends