ആറ്റ്‌ലിയുടെ പ്രതിഫലം കേട്ട് ഞെട്ടി, സിനിമയില്‍ നിന്ന് പിന്മാറി അല്ലു അര്‍ജുന്‍ ; നിരാശയില്‍ ആരാധകര്‍

ആറ്റ്‌ലിയുടെ പ്രതിഫലം കേട്ട് ഞെട്ടി, സിനിമയില്‍ നിന്ന് പിന്മാറി അല്ലു അര്‍ജുന്‍ ; നിരാശയില്‍ ആരാധകര്‍
ഹിറ്റ് മേക്കര്‍ ആറ്റ്‌ലിയും അല്ലു അര്‍ജുനും ഒരുമിക്കുന്നുവെന്ന വാര്‍ത്ത ആരാധകരൊന്നാകെ ഏറ്റെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഈ ചിത്രത്തില്‍ നിന്നും അല്ലു അര്‍ജുന്‍ പിന്മാറിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമയുടെ കിംഗ് ഖാന്‍ ആയ ഷാരൂഖ് ഖാന്‍ വരെ ആറ്റ്‌ലിയുടെ ചിത്രത്തിനായി കാത്തിരിക്കുമ്പോഴാണ് ഈ വാര്‍ത്ത വരുന്നത്.

അല്ലു അര്‍ജുന്‍ സിനിമ സംവിധാനം ചെയ്യാനായി ആറ്റ്‌ലി പ്രതിഫലമായി ആവശ്യപ്പെട്ടത് 35 കോടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് കേട്ടതോടെ ചിത്രത്തില്‍ നിന്നും പിന്മാറാന്‍ അല്ലു അര്‍ജുന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ ഈ വാര്‍ത്ത ഇതുവരേയും സ്ഥിരീകരിക്കാന്‍ സാധിച്ചിട്ടില്ല. തെന്നിന്ത്യന്‍ സിനിമിയലെ ഏറ്റവും വിലയുള്ള താരങ്ങളില്‍ ഒരാളാണ് അല്ലു.

അല്ലു അര്‍ജുന്‍ പിന്മാറിയെങ്കിലും ഷാരൂഖ് ഖാന്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആറ്റ്‌ലി ആരാധകര്‍. നയന്‍താരയായിരിക്കും ചിത്രത്തിലെ നായിക എന്നാണ് വാര്‍ത്തകള്‍ പറയുന്നത്. സാന്യ മല്‍ഹോത്രയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഷാരൂഖിന്റേത് ഇരട്ട വേഷമാണെന്നും നയന്‍താര ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് എത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍. സിനിമയുടെ തിരക്കഥ പൂര്‍ത്തിയായി വരുന്നതേയുള്ളൂ.



Other News in this category



4malayalees Recommends