യുകെയില്‍ മങ്കിപോക്‌സ് പടരുന്നോ? രണ്ട് പുതിയ കേസുകള്‍ കൂടി കണ്ടെത്തി; മുന്‍ രോഗികളുമായി ബന്ധമില്ലാത്ത രോഗികള്‍ക്ക് വൈറസ് കിട്ടിത് എവിടെ നിന്ന്? അപൂര്‍വ്വ രോഗം പടരാതിരിക്കാന്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നു

യുകെയില്‍ മങ്കിപോക്‌സ് പടരുന്നോ? രണ്ട് പുതിയ കേസുകള്‍ കൂടി കണ്ടെത്തി; മുന്‍ രോഗികളുമായി ബന്ധമില്ലാത്ത രോഗികള്‍ക്ക് വൈറസ് കിട്ടിത് എവിടെ നിന്ന്? അപൂര്‍വ്വ രോഗം പടരാതിരിക്കാന്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നു

യുകെയില്‍ രണ്ട് മങ്കിപോക്‌സ് കേസുകള്‍ കൂടി കണ്ടെത്തിയതോടെ ആശങ്ക വര്‍ദ്ധിക്കുന്നു. അപൂര്‍വ്വമായ വൈറസ് കൂടുതല്‍ രോഗികളിലേക്ക് എത്തുന്നതിന്റെ കാരണം ഇതുവരെ ശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.


ബ്രിട്ടനിലെ പുതിയ രോഗികളില്‍ ഒരാള്‍ ലണ്ടനിലും, മറ്റൊരാള്‍ സൗത്ത് ഈസ്റ്റിലുമാണെന്ന് ആരോഗ്യ മേധാവികള്‍ സ്ഥിരീകരിച്ചു. എന്നാല്‍ ഈ വൈറസ് നിലനില്‍ക്കുന്ന രാജ്യങ്ങളിലേക്ക് ഇവര്‍ യാത്ര ചെയ്യുകയോ, മുന്‍ രോഗികളുമായി സമ്പര്‍ക്കത്തില്‍ വരികയോ ചെയ്തിട്ടില്ലെന്നത് ആശങ്കകള്‍ ബലപ്പെടുത്തുകയാണ്.

മെയ് 6ന് ആദ്യത്തെ രോഗിയെ കണ്ടെത്തിയ ശേഷം ട്രോപ്പിക്കല്‍ വൈറസ് ബാധിച്ച ബ്രിട്ടീഷുകാരുടെ എണ്ണം 9 ആയി. എന്നാല്‍ ഡസന്‍ കണക്കിന് പേര്‍ക്ക് ഇതിനകം തന്നെ വൈറസ് പിടിപെട്ടിരിക്കാമെന്നാണ് വിദഗ്ധര്‍ ഭയക്കുന്നത്. ഇപ്പോള്‍ കണ്ടെത്തിയ രണ്ട് രോഗികള്‍ ഉള്‍പ്പെടെ ആറ് കേസുകളും സ്വവര്‍ഗ്ഗ പ്രേമികളാണ്.

ലൈംഗികശൃംഖലയിലുള്ള ആളുകളിലൂടെയാണ് വൈറസ് കൈമാറ്റം ചെയ്യപ്പെടുന്നതെന്നാണ് നിലവിലെ സൂചനയെന്ന് അധികൃതര്‍ ചൂണ്ടിക്കാണിച്ചു. ആദ്യത്തെ രോഗി നൈജീരിയയില്‍ പോയി മടങ്ങിയതാണെങ്കിലും വൈറസ് പിടിപെട്ടത് യുകെയില്‍ നിന്ന് തന്നെയാണെന്നാണ് കണ്ടെത്തല്‍. ഇപ്പോള്‍ പോര്‍ച്ചുഗലിലും, സ്‌പെയിനിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.

യൂറോപ്പില്‍ പല ഭാഗത്തും കേസുകള്‍ സ്ഥിരീകരിച്ചതോടെ ഇത് സമൂഹത്തില്‍ പടരുന്നുവെന്നാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി ചീഫ് മെഡിക്കല്‍ അഡൈ്വസര്‍ ഡോ. സൂസന്‍ ഹോപ്കിന്‍സിന്റെ പ്രതികരണം. ഇതിനിടെ രോഗികളുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്നവര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി റിപ്പോര്‍ട്ടുണ്ട്.
Other News in this category



4malayalees Recommends