ഹാരിയുടെയും, മെഗാന്റെയും വീട്ടിലും ക്യാമറ വെച്ച് നെറ്റ്ഫ്‌ളിക്‌സ്; 100 മില്ല്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരം ജീവിതരീതി പകര്‍ത്താനും അനുമതി; രാജകുമാരനും, ഭാര്യയും കൂടുതല്‍ 'രാജകീയ ബോംബുകള്‍' പൊട്ടിക്കുമോ?

ഹാരിയുടെയും, മെഗാന്റെയും വീട്ടിലും ക്യാമറ വെച്ച് നെറ്റ്ഫ്‌ളിക്‌സ്; 100 മില്ല്യണ്‍ ഡോളറിന്റെ കരാര്‍ പ്രകാരം ജീവിതരീതി പകര്‍ത്താനും അനുമതി; രാജകുമാരനും, ഭാര്യയും കൂടുതല്‍ 'രാജകീയ ബോംബുകള്‍' പൊട്ടിക്കുമോ?

100 മില്ല്യണ്‍ ഡോളര്‍ കൊടുക്കുമ്പോള്‍ പരമാവധി ഉപയോഗപ്പെടുത്തുകയെന്നത് നെറ്റ്ഫ്‌ളിക്‌സ് പോലുള്ള കോര്‍പറേറ്റ് കമ്പനികളുടെ ഡിഎന്‍എയില്‍ പെടുന്ന കാര്യമാണ്. ഹാരി രാജകുമാരനും, മെഗാന്‍ മാര്‍ക്കിളുമായി ഓണ്‍ലൈന്‍ സ്ട്രീമിംഗ് വമ്പന്‍ ഒപ്പുവെച്ചിരിക്കുന്നത് മെഗാ ഡീലിലാണ്. ഇതിന്റെ ഭാഗമായി ഇവരുടെ വീട്ടിലും ക്യാമറ ഘടിപ്പിച്ചിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സെന്നാണ് റിപ്പോര്‍ട്ട്.


വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഡോക്യുസീരിസായി പ്രദര്‍ശിപ്പിക്കുകയാണ് ഉദ്ദേശം. ഇതോടെ ഹാരിയുടെയും, മെഗാന്റെയും ബംഗ്ലാവ് ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന അവസ്ഥയിലാണെന്ന് ശ്രോതസ്സുകള്‍ പറയുന്നു. എന്നാല്‍ കുടുംബത്തിനകത്ത് പറയുന്ന കാര്യങ്ങളില്‍ രാജകുടുംബവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉള്‍പ്പെട്ടാല്‍ കൂടുതല്‍ 'ബോംബുകള്‍' പൊട്ടുമെന്ന ആശങ്കയുണ്ട്.

ഏതാനും മാസങ്ങളായി ഡ്യൂക്ക്, ഡച്ചസ് സ്റ്റൈല്‍ ഷോയ്ക്കായി സസെക്‌സ് ദമ്പതികളുടെ വീട്ടില്‍ പ്രൊഡക്ഷന്‍ ടീം നിലയുറപ്പിച്ചതായി പേജ് സിക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹാരി രാജകുമാരന്റെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തക രൂപത്തില്‍ ഇറങ്ങുന്ന വര്‍ഷാവസാനത്തില്‍ തന്നെ ഈ പരിപാടി റിലീസ് ചെയ്യാമെന്നാണ് നെറ്റ്ഫ്‌ളിക്‌സ് പ്രതീക്ഷിക്കുന്നത്.

ദമ്പതികളുടെ ഡോക്യുസീരീസ് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ പ്രധാന ആശങ്കയ്ക്ക് ഇടയാക്കും. രാജകുടുംബത്തെ ക്യാമറകള്‍ക്ക് മുന്നില്‍ ഏത് വിധത്തിലാകും അവതരിപ്പിക്കുകയെന്ന ചോദ്യമുണ്ട്. കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കിലേക്ക് യാത്ര ചെയ്തപ്പോഴും ക്യാമറകള്‍ ഇവരുടെ പിന്നാലെയുണ്ടായിരുന്നു. ഇതോടെയാണ് 37-കാരനായ രാജകുമാരനും, 40കാരി മെഗാനും കുടുംബത്തെ ചിത്രീകരിക്കാന്‍ അനുവദിച്ചെന്ന് വ്യക്തമായത്.

അതേസമയം ദമ്പതികളുടെ രണ്ട് ചെറിയ കുട്ടികളായ മൂന്ന് വയസ്സുകാരന്‍ ആര്‍ച്ചിയും, 11 മാസം പ്രായമായ ലിലിബെറ്റും ക്യാമറയില്‍ പെടുന്നുണ്ടോയെന്ന് വ്യക്തമല്ല.
Other News in this category



4malayalees Recommends