ശവ സംസ്‌കാര ചടങ്ങില്‍ ഡിജെ പാര്‍ട്ടി ; നൃത്തം ചെയ്യുന്നതും കുഴിമാടത്തിനു ചുറ്റും ചാടുന്നതും അനാദരവെന്ന് വിമര്‍ശനം ; ബിര്‍മിംഗ്ഹാമില്‍ നടന്ന ചടങ്ങ് വിവാദത്തില്‍

ശവ സംസ്‌കാര ചടങ്ങില്‍ ഡിജെ പാര്‍ട്ടി ;  നൃത്തം ചെയ്യുന്നതും കുഴിമാടത്തിനു ചുറ്റും ചാടുന്നതും അനാദരവെന്ന് വിമര്‍ശനം ; ബിര്‍മിംഗ്ഹാമില്‍ നടന്ന ചടങ്ങ് വിവാദത്തില്‍
യുകെയിലെ ബിര്‍മിംഗ്ഹാമില്‍ നടന്ന ഒരു ശവസംസ്‌കാര ചടങ്ങിലാണ് ആളുകള്‍ ഡിജെ പാര്‍ട്ടി നടത്തി നൃത്തം ചെയ്യുന്നത്. വ്യത്യസ്തമായ യാത്രയയപ്പിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കാത്തി എന്നയാളാണ് മരണപ്പെട്ടത്. അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം ശവസംസ്‌ക്കാര ചടങ്ങില്‍ ഒത്തുകൂടിയിരുന്നു, പക്ഷേ, ശ്മശാനത്തില്‍ ഡിജെ പാര്‍ട്ടിയില്‍ ആളുകള്‍ നൃത്തം ചെയ്യാന്‍ തുടങ്ങിയതോടെ കാര്യങ്ങള്‍ കൈവിട്ടു പോകാന്‍ തുടങ്ങി. ബര്‍മിംഗ്ഹാം മെയില്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രീംസ് ഈസ് ഗ്രിം എന്ന ട്വിറ്റര്‍ പേജിലാണ് ആദ്യം വീഡിയോ പോസ്റ്റ് ചെയ്തത്.

മരിച്ചയാള്‍ക്ക് സന്തോഷകരമായ യാത്രയയപ്പ് നല്‍കാനാണ് ആളുകള്‍ ശ്രമിച്ചതെങ്കിലും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് അത് അത്ര രസിച്ചില്ല. നല്ല രീതിയിലുള്ള യാത്രയയപ്പ് നല്‍കുന്നതില്‍ തെറ്റില്ലെന്നും നൃത്തം ചെയ്യുന്നതും കുഴിമാടത്തിനു ചുറ്റും ചാടുന്നതും അനാദരവാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. '' ശവക്കുഴികളില്‍ ചവിട്ടരുതെന്നാണ് ഞാന്‍ പഠിച്ചിരിക്കുന്നത്. ഇത് അനാദരവാണ്'' മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍, ഇത്തരമൊരു യാത്രയയപ്പിനെ പ്രശംസിച്ചും ചിലര്‍ രംഗത്തെത്തി. '' എന്തൊരു മനോഹരമായ ആദരാഞ്ജലി, കാത്തി പുഞ്ചിരിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. ഒരു ഉപഭോക്താവ് കമന്റ് ചെയ്തു.

Video : कब्रिस्तान में होने लगी रेव पार्टी, मैयत पर आए लोग रोने के बजाय DJ  पर जमकर नाचे ! - funeral turned into rave party mourners dance on dj  setting up

നേരത്തെ മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനിടെ ബെല്ലി ഡാന്‍സ് ചെയ്യുന്ന ഒരു സ്ത്രീയുടെ വീഡിയോയും വൈറലായിരുന്നു. സല്‍മാന്‍ ഖാന്റെ 'വാണ്ടഡ്' എന്ന ചിത്രത്തിലെ ഒരു ഗാനത്തിനൊത്താണ് നൃത്തം ചെയ്യുന്നത്. ചടങ്ങിനെത്തിയ ആളുകള്‍ പ്രകടനം ആസ്വദിക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ കണ്ടത്.'ഇവര്‍ക്ക് സന്തോഷമാണോ സങ്കടമാണോ' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിമിഷങ്ങള്‍ക്കകം പോസ്റ്റ് കാട്ടുതീ പോലെ പടര്‍ന്നു.

പ്രിയപ്പെട്ട ഒരാള്‍ മരിക്കുമ്പോള്‍ ആളുകള്‍ വിലപിക്കുകയും, പരേതാത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഈ വീഡിയോയില്‍ ഇത് തികച്ചും വിപരീതമായിരുന്നു. 'ഇത്തരമൊരു ശവസംസ്‌കാര ചടങ്ങ് കാണുമ്പോള്‍, സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ആത്മാക്കള്‍ നൃത്തം ചെയ്യാന്‍ തുടങ്ങും,' എന്നായിരുന്നു ഒരു വ്യക്തിയുടെ കമന്റ്. താനും സമാനമായ ഒരു ശവസംസ്‌കാര ചടങ്ങ് ആഗ്രഹിക്കുന്നു എന്ന് മറ്റൊരാള്‍ പറഞ്ഞു.


Other News in this category



4malayalees Recommends