ഖത്തര്‍ ലോകകപ്പ് ജോലികളുടെ ഭാഗമായി കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിനിരയായി; ഫിഫ 3000 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആംനെസ്റ്റി

ഖത്തര്‍ ലോകകപ്പ് ജോലികളുടെ ഭാഗമായി കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിനിരയായി; ഫിഫ 3000 കോടി നഷ്ടപരിഹാരം നല്‍കണമെന്ന് ആംനെസ്റ്റി
ഖത്തറില്‍ നടക്കാനിരിക്കുന്ന 2022 ഫുട്‌ബോള്‍ ലോകകപ്പിന്റെ ഭാഗമായി ജോലി ചെയ്യാനെത്തിയ കുടിയേറ്റ തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാക്കപ്പെട്ടതില്‍ ഫിഫ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍.

ചൂഷണത്തിനിരയായ തൊഴിലാളികള്‍ക്ക് 440 മില്യണ്‍ ഡോളര്‍ (ഏകദേശം 3300 കോടി രൂപ) ഫിഫ നല്‍കണമെന്നാണ് ആംനെസ്റ്റി ആവശ്യപ്പെട്ടത്. ലോകകപ്പില്‍ മൊത്തം ടീമുകള്‍ക്ക് നല്‍കുന്ന പാരിതോഷിക തുകയ്ക്ക് സമാനമാണിത്.

മറ്റ് മനുഷ്യാവകാശ സംഘടനകളും ആംനെസ്റ്റിയുടെ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്.

ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി വിവിധ ഇന്‍ഫ്രാസ്ട്രക്ചര്‍ ജോലികള്‍ക്കായി ഖത്തറിലെത്തിയ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും ചൂഷണം തടയുന്നതിലും ഫിഫ പരാജയപ്പെട്ടു എന്നാണ് ആംനെസ്റ്റി നിരീക്ഷിച്ചത്. സംഘടന പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

'2022 ലോകകപ്പിന്റെ തയാറെടുപ്പുകളുടെ ഭാഗമായുള്ള ജോലികള്‍ക്കിടെ, ഖത്തറില്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയാക്കപ്പെട്ട ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്ക് ഫിഫ കുറഞ്ഞത് 440 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണം,' ആംനെസ്റ്റി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറഞ്ഞു.


Other News in this category4malayalees Recommends