ഖത്തറിലെ പ്രവാസി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി

ഖത്തറിലെ പ്രവാസി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി
ഖത്തറിലെ പ്രവാസി ജീവനക്കാര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി. ഇതുമായി ബന്ധപ്പെട്ട കരട് പ്രമേയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കരട് പ്രമേയത്തിന്റെ വിശദാംശങ്ങള്‍ ഖത്തര്‍ ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍സ് ഓഫീസ് ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചു.

ഖത്തറിലെ പ്രവാസികള്‍ക്കുള്ള പുതിയ ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് നിയമം ഘട്ടം ഘട്ടമായാണ് നടപ്പാക്കുകയെന്നും, ആദ്യ ഘട്ടം സന്ദര്‍ശകരെയാണ് ഫോക്കസ് ചെയ്യുകയെന്നും ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി വ്യക്തമാക്കി.

കരട് പ്രമേയം അനുസരിച്ച്, സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ പൗരന്മാര്‍ക്ക് സൗജന്യ ആരോഗ്യ സേവനങ്ങള്‍ ലഭിക്കും. പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും അടിസ്ഥാന ആരോഗ്യ സംരക്ഷണ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനത്തില്‍ പൊതുസ്വകാര്യ മേഖലകളിലെ ഖത്തറികളല്ലാത്ത തൊഴിലാളികള്‍, ഗാര്‍ഹിക തൊഴിലാളികള്‍, കരകൗശല തൊഴിലാളികള്‍, വീട്ടുജോലിക്കാര്‍, സന്ദര്‍ശകര്‍ എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്നു.

Other News in this category



4malayalees Recommends