യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും പിന്നാലെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത് യുഎസും ; സ്ഥിരീകരിച്ചത് കാനഡയില്‍ സന്ദര്‍ശനം നടത്തി തിരികെയെത്തിയ മസാച്ച്യൂസെറ്റ്‌സ് സ്വദേശിയ്ക്ക്

യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും പിന്നാലെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത് യുഎസും ; സ്ഥിരീകരിച്ചത് കാനഡയില്‍ സന്ദര്‍ശനം നടത്തി തിരികെയെത്തിയ മസാച്ച്യൂസെറ്റ്‌സ് സ്വദേശിയ്ക്ക്
യൂറോപ്പിനും തെക്കേ അമേരിക്കയ്ക്കും പിന്നാലെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്ത് യുഎസും. കാനഡയില്‍ സന്ദര്‍ശനം നടത്തി തിരികെയെത്തിയ മസാച്ച്യൂസെറ്റ്‌സ് സ്വദേശിയിലാണ് പനി സ്ഥിരീകരിച്ചത്.

ആഫ്രിക്കയുടെ ചില ഭാഗങ്ങളില്‍ മാത്രം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരുന്ന അപൂര്‍വ്വവും അപകടകരവുമായ കുരങ്ങുപനി ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് ആശങ്ക പരത്തുന്നുണ്ട്. സ്‌പെയിനിയലും പോര്‍ച്ചുഗലിലുമായി നാല്പ്പതോളം പേരില്‍ രോഗം കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ മെയ് ആറിന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ഇതിനോടകം 20 കേസുകള്‍ സ്ഥിരീകരിച്ചു.

Monkeypox - Dermatology Advisor

വൈറസ് മൂലമുണ്ടാകുന്ന പനി ബാധിച്ചാല്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രോഗി സുഖം പ്രാപിക്കുമെങ്കിലും അപൂര്‍വമായി മരണം സംഭവിയ്ക്കാറുണ്ട്. ആഫ്രിക്ക പോലുള്ള രാജ്യങ്ങളിലുണ്ടായ കുരങ്ങുപനി വ്യാപനത്തെക്കുറിച്ചും രോഗവ്യാപനം മൂലമുണ്ടാകുന്ന പ്രത്യാഘ്യാതങ്ങളെക്കുറിച്ചും വിശദമായി പഠിച്ചശേഷം മാത്രമേ കൂടുതല്‍ നടപടികള്‍ ആസൂത്രണം ചെയ്യാനാവൂ എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

Other News in this category



4malayalees Recommends