ബ്രിട്ടനില്‍ മങ്കിപോക്‌സ് കേസുകള്‍ ഇരട്ടിയായി ഉയര്‍ന്നു; പകര്‍ച്ചവ്യാധിയുടെ ഉത്ഭവം കണ്ടുപിടിക്കാന്‍ കഴിയാതെ ആരോഗ്യ മേധാവികള്‍; ഭൂരിപക്ഷം രോഗികളും സ്വവര്‍ഗ്ഗാനുരാഗികള്‍; പുരുഷന്‍മാര്‍ സൂക്ഷിക്കുക?

ബ്രിട്ടനില്‍ മങ്കിപോക്‌സ് കേസുകള്‍ ഇരട്ടിയായി ഉയര്‍ന്നു; പകര്‍ച്ചവ്യാധിയുടെ ഉത്ഭവം കണ്ടുപിടിക്കാന്‍ കഴിയാതെ ആരോഗ്യ മേധാവികള്‍; ഭൂരിപക്ഷം രോഗികളും സ്വവര്‍ഗ്ഗാനുരാഗികള്‍; പുരുഷന്‍മാര്‍ സൂക്ഷിക്കുക?

ബ്രിട്ടനില്‍ കണ്ടെത്തിയ മങ്കിപോക്‌സ് കേസുകളുടെ എണ്ണം ഇരട്ടിയായി ഉയര്‍ന്നു. വൈറസിന്റെ ഉത്ഭവ കേന്ദ്രം കണ്ടുപിടിക്കാന്‍ കഴിയാതെ ആരോഗ്യ വകുപ്പ് മേധാവികള്‍. നേരത്തെ കണ്ടെത്തിയ 9 കേസുകള്‍ക്ക് പുറമെ മറ്റ് 11 രോഗികളെ കൂടി തിരിച്ചറിഞ്ഞെന്നാണ് വിവരം.


അതേസമയം പുതിയ രോഗികള്‍ക്ക് മുന്‍പ് യാത്ര ചെയ്ത ചരിത്രമില്ലെന്നത് പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു. രോഗികളുമായി സമ്പര്‍ക്കത്തില്‍ വരാത്ത ആളുകള്‍ക്ക് വൈറസ് പിടിപെടുന്നത് അമ്പരപ്പിക്കുകയാണ്. ഭൂരിപക്ഷം കേസുകളും സ്ഥിരീകരിച്ചിട്ടുള്ളത് സ്വവര്‍ഗ്ഗാനുരാഗികളിലാണെന്നാണ് വ്യക്തമായിട്ടുള്ളത്.

ലൈംഗികബന്ധം പുലര്‍ത്തുന്ന ആളുകളിലാണ് വൈറസ് പടരുന്നതെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഇതോടെ സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്‍മാര്‍ ശ്രദ്ധിക്കണമെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പനിയും, ചര്‍മ്മത്തില്‍ തടിപ്പ് പോലുള്ളവയുമായാണ് രോഗം പ്രത്യക്ഷപ്പെടുന്നത്.

എന്നാല്‍ യുകെയ്ക്ക് പുറമെ യുഎസിലും, സ്‌പെയിനിലും, പോര്‍ച്ചുഗലിലും, ഇറ്റലിയിലും ദുരൂഹമായ രീതിയില്‍ വൈറസ് പടരുന്നുണ്ട്. പുരുഷന്‍മാര്‍ക്ക് രോഗം പിടിപെടുന്നത് എങ്ങിനെയെന്ന് കണ്ടെത്താന്‍ യുകെഎച്ച്എസ്എയും, എന്‍എച്ച്എസും തമ്മില്‍ ചേര്‍ന്ന് പരിശോധന നടത്തുകയാണ്.

Other News in this category



4malayalees Recommends