1970 വീണ്ടും ആവര്‍ത്തിക്കുമോ ? താച്ചര്‍ ഭരണകാലത്ത് ജനം നല്‍കിയ വലിയ വില അനുസ്മരിച്ച് പത്രം ; മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ന്നത് 500 ശതമാനം, കറന്റ് ബില്‍ നാലിരട്ടി ; പണപ്പെരുപ്പത്തിന്റെ അവസ്ഥയില്‍ ചില ഓര്‍മ്മപ്പെടുത്തലിങ്ങനെ

1970 വീണ്ടും ആവര്‍ത്തിക്കുമോ ? താച്ചര്‍ ഭരണകാലത്ത് ജനം നല്‍കിയ വലിയ വില അനുസ്മരിച്ച് പത്രം ; മോര്‍ട്ട്‌ഗേജ് നിരക്ക് ഉയര്‍ന്നത് 500 ശതമാനം, കറന്റ് ബില്‍ നാലിരട്ടി ; പണപ്പെരുപ്പത്തിന്റെ അവസ്ഥയില്‍ ചില ഓര്‍മ്മപ്പെടുത്തലിങ്ങനെ
ബ്രിട്ടന്‍ പണപ്പെരുപ്പത്തില്‍ സമ്മര്‍ദ്ദത്തിലാണ്. 1970ലെ സ്ഥിതി ഓര്‍മ്മിപ്പിക്കുകയാണ് പത്രങ്ങള്‍. പണപ്പെരുപ്പം ഉയര്‍ന്നതോടെ ഭവന വായ്പയെടുത്തവര്‍ പെട്ടു. വസ്ത്രങ്ങളുടെ വില അഞ്ഞൂറ് ശതമാനം ഉയര്‍ന്നു. വൈദ്യുത ചാര്‍ജ്ജ് നാലിരട്ടി, മദ്യത്തിന്റെ വില മൂന്നിരട്ടി. സാധനങ്ങളുടെ വില കൂടി ജനങ്ങളെ പിഴിയുന്ന അവസ്ഥയായിരുന്നു.

ഇപ്പോഴിതാ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ കാര്യങ്ങള്‍ കൈവിടുമോ എന്ന ആശങ്ക പങ്കുവയ്ക്കുകയാണ് മാധ്യമങ്ങള്‍.

11 പൗണ്ട് ഉണ്ടായിരുന്ന വാര്‍ഷിക വൈദ്യുതി ബില്‍ 79 ആയപ്പോഴേക്കും 40 പൗണ്ടിലെത്തി. സ്‌പെയ്ന്‍ അവധി യാത്രയില്‍ ശരാശരി ചെലവ് 126 പൗണ്ടില്‍ നിന്ന് 413 പൗണ്ടായി. പണപ്പെരുപ്പം ഉയരുമ്പോള്‍ 70 കളിലെ സാഹചര്യം ആവര്‍ത്തിക്കുമോ എന്നാണ് മാധ്യമങ്ങള്‍ ആശങ്ക പങ്കുവയ്ക്കുന്നത്.

ഇങ്ങനെ കണക്കുകള്‍ നിരത്തുമ്പോള്‍ 2032 ആകുമ്പോഴേക്കും പ്രതിമാസ മോര്‍ട്ട് ഗേജ് പെയ്‌മെന്റ് 700 പൗണ്ടില്‍ നിന്ന് 4300 പൗണ്ടായി ഉയരു. മദ്യത്തിന്റെ ശരാശരി വില 4.07 പൗണ്ട് എന്നതില്‍ നിന്ന് 13.68 പൗണ്ടായി ഉയരും. വൈദ്യുതി നിരക്കും ഉയര്‍ന്നേക്കും.

70 കളില്‍ ചരക്കുകള്‍ക്കും സേവനങ്ങള്‍ക്കും വില ഉയര്‍ന്നതോടെ ജീവിത ചെലവ് താങ്ങനാകാതെ ജനം പൊറുതിമുട്ടി. മാര്‍ഗരറ്റ് താച്ചര്‍ അധികാരത്തിലെത്തി മാസങ്ങള്‍ക്കുള്ളിലെഴുതിയ ലേഖനം ശ്രദ്ധേയമാണെന്ന് ഡെയ്‌ലി മെയില്‍ വ്യക്തമാക്കുന്നു. ലണ്ടനിലേക്കുള്ള പ്രതിദിന യാത്രയും പുതിയ ജീന്‍സ് ധരിക്കുന്നതും ദരിദ്രരാക്കുമെന്ന് ലേഖനത്തില്‍ വ്യക്തമാക്കുന്നു. സീസണ്‍ ടിക്കറ്റിന് 70 ല്‍ 12.30 പൗണ്ടായിരുന്നു. 79 ആയപ്പോള്‍ 59.20 പൗണ്ടായി ഉയര്‍ന്നു. എണ്ണ വില ഉയര്‍ന്നു.

വാങ്ങാന്‍ ആവശ്യക്കാരില്ലാതെ വന്നതോടെ കളര്‍ടിവിയും വാഷിങ് മെഷീനും വാങ്ങാന്‍ ആളില്ലാതായെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരുടെ എണ്ണമേറി. 1.5 മില്യണ്‍ പേരില്‍ നിന്ന് 10 മില്യണിലേക്കാണ് കുതിച്ചു ചാടിയത്. ലേഖനം ചില ഓര്‍മ്മപ്പെടുത്തലാണ് മുന്നോട്ട് വയ്ക്കുന്നത്.

Other News in this category



4malayalees Recommends