ന്യൂപോര്‍ട്ടില്‍ സെന്റ് ജോസഫ് പ്രൊപ്പോസഡ് മിഷന്‍ ഉത്ഘാടനം ചെയ്തു

ന്യൂപോര്‍ട്ടില്‍ സെന്റ് ജോസഫ് പ്രൊപ്പോസഡ് മിഷന്‍ ഉത്ഘാടനം ചെയ്തു
ന്യൂ പോര്‍ട്ട് .സൗത്ത് വെയില്‍സിലെ ന്യൂപോര്‍ട്ട്‌കേന്ദ്രീകരിച്ചു ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയില്‍ പുതിയ പ്രൊപ്പോസ്ഡ് മിഷനു തുടക്കം കുറിച്ചു . ന്യൂപോര്‍ട്ടിലെ സീറോമലബാര്‍ കത്തോലിക്കാ സമൂഹത്തിന്റെചിരകാല ആഗ്രഹമായിരുന്ന സീറോ മലബാര്‍ മിഷന്‍എന്ന സ്വപ്നമാണ് മെയ് 15 ഞായറാഴ്ച സാക്ഷാല്‍കരിക്കപ്പെട്ടത് . ന്യൂപോര്‍ട്ട് സെന്റ് ഡേവിഡ്‌സ് ദേവാലയം കേന്ദ്രീകരിച്ച് രൂപീകൃതമായ സെന്റ് ജോസഫ്‌പ്രോപോസ്ഡ് മിഷന്‍ സീറോമലബാര്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ഘാടനംനിര്‍വഹിച്ചു 'സെയിന്റ്‌ജോസഫ് പ്രൊപോസ്ഡ് മിഷന്‍' എന്ന നാമകരണം ചെയ്തുവിശ്വാസികള്‍ക്ക് സമര്‍പ്പിച്ചു.ഒപ്പം ഈ വര്‍ഷത്തെ പ്രോപോസ്ഡ് മിഷന്റെ തി രുന്നാള്‍ കൂടിനടന്നു


ഞായറാഴ്ച ഉച്ചതിരിഞ്ഞു 1.45 ന് ബിഷപ്പ് മാര്‍ജോസഫ് സ്രാമ്പിക്കലിന് ഈ വര്‍ഷം കുര്‍ബാനസ്വീകരിക്കുന്ന കുട്ടികള്‍ ചേര്‍ന്ന് സ്വീകരണംനല്‍കി തുടര്‍ന്ന്ആഘോഷമായ വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മിഷന്റെ ഉദ്ഘാടനവും ,നടത്തപ്പെട്ടു. നൊവേന, ലദീഞ്ഞ് എന്നിവക്ക് പിതാവിനൊപ്പം പ്രോപോസ്ഡ്മിഷന്‍ ഡയറക്ടര്‍ ഫാദര്‍ ഫാന്‍സുവാ പത്തില്‍ , റവ .ഫാ ജോ മൂലശ്ശേരി വി . സി . എന്നിവര്‍സഹകാര്‍മ്മികരായിരുന്നു പ്രതികൂലമായകാലാവസ്ഥയില്‍ പ്പോലും എത്തിച്ചേര്‍ന്ന എല്ലാവരും ദേവാലയ കോമ്പൗണ്ടിനകത്ത് നടത്തിയ പ്രദക്ഷിണത്തില്‍ പങ്കെടുത്തു . തുടര്‍ന്ന് നടന്ന സ്‌നേഹവിരുന്ന് ന്യൂപോര്‍ട്ടിലെവിശ്വാസികളുടെ ഒത്തൊരുമയുടെഉദാഹരണമായിരുന്നു.


പ്രോപോസ്ഡ് മിഷന്‍ ഡയറക്ടര്‍ ഫാദര്‍ഫാന്‍സുവാ പത്തില്‍ , ഏവര്‍ക്കും സ്വാഗതവും പള്ളി ട്രസ്റ്റി ലിജോ സെബാസ്റ്റ്യന്‍ തന്റെ നന്ദി പ്രസംഗത്തില്‍ ന്യൂപോര്‍ട്ടില്‍ 2007 മുതല്‍ ശുശ്രുഷ ചെയ്തഎല്ലാ വൈദികരെയും അല്‍മായ പ്രതിനിധികളെയും നന്ദിയോടെ അനുസ്മരിച്ചു.


Other News in this category



4malayalees Recommends