ശക്തമായ അതിര്‍ത്തി സംരക്ഷണം വാഗ്ദാനം ചെയ്ത് ലിബറല്‍സ്; കുടിയേറ്റ സിസ്റ്റം പരിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം; വിദേശ ജോലിക്കാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി പരിഗണിച്ച് ആന്റണി ആല്‍ബനീസ്; നഴ്‌സുമാര്‍ക്ക് ആരുടെ ഭരണം ഗുണമാകും?

ശക്തമായ അതിര്‍ത്തി സംരക്ഷണം വാഗ്ദാനം ചെയ്ത് ലിബറല്‍സ്; കുടിയേറ്റ സിസ്റ്റം പരിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം; വിദേശ ജോലിക്കാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി പരിഗണിച്ച് ആന്റണി ആല്‍ബനീസ്; നഴ്‌സുമാര്‍ക്ക് ആരുടെ ഭരണം ഗുണമാകും?

ഓസ്‌ട്രേലിയന്‍ പൊതു തെരഞ്ഞെടുപ്പില്‍ കുടിയേറ്റ നയം സുപ്രധാന പ്രചരണ വിഷയമാണ്. ഇക്കുറി ലിബറലുകള്‍ ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഭരണം പിടിച്ചെടുക്കാനാണ് ലേബര്‍ പരിശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ കുടിയേറ്റ വിഷയം കൂടുതല്‍ പ്രസക്തമാകുന്നു.


2022 ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ 'ശക്തമായ അതിര്‍ത്തി സംരക്ഷണം' എന്നതാണ് ലിബറല്‍ പാര്‍ട്ടിയുടെ മുദ്രാവാക്യം. മഹാമാരിയുടെ തുടക്കത്തില്‍ ഓസ്‌ട്രേലിയയുടെ അതിര്‍ത്തികള്‍ കൊളീഷന്‍ ഗവണ്‍മെന്റ് അടച്ചിരുന്നു. കോവിഡ്-19 മഹാമാരിയില്‍ അയവ് വന്നതോടെ കുടിയേറ്റ വിലക്കുകളിലും ഇളവ് നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ ബോട്ടുകളിലെത്തുന്ന കുടിയേറ്റക്കാരെ തിരിച്ചയയ്ക്കാനും, അഭയാര്‍ത്ഥി അപേക്ഷകര്‍ക്ക് ടെമ്പററി പ്രൊട്ടക്ഷന്‍ വിസകള്‍ നല്‍കാനുമാണ് ലിബറല്‍ പാര്‍ട്ടി ശ്രമം.

നിലവിലെ മൈഗ്രേഷന്‍ ക്യാപ്പായ 160,000 എത്തിച്ചേര്‍ന്നാല്‍ ബിസിനസ്സുകളുടെ ആവശ്യം പരിഗണിച്ച് ഇത് പരിഷ്‌കരിക്കുന്ന കാര്യം ആലോചിക്കാമെന്നാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ കുടിയേറ്റം സംബന്ധിച്ച് ശക്തമായ നയങ്ങളൊന്നും പ്രതിപക്ഷമായ ലേബര്‍ പങ്കുവെച്ചിട്ടില്ല. എന്നിരുന്നാലും സിസ്റ്റം പരിഷ്‌കരിക്കുമെന്ന് ഇവര്‍ സൂചിപ്പിക്കുന്നു. പെര്‍മനന്റ് സെറ്റില്‍മെന്റിന് വേണ്ടിയാകണം വിദേശത്ത് നിന്ന് ആളെ കൊണ്ടുവരുന്നതെന്ന് ലേബര്‍ ഹോം അഫയേഴ്‌സ് വക്താവ് ക്രിസ്റ്റിന കെനെലി അഭിപ്രായപ്പെട്ടിരുന്നു.

തങ്ങള്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ വിദേശ ജോലിക്കാര്‍ക്ക് പെര്‍മനന്റ് റസിഡന്‍സി അനുവദിക്കുന്നത് പരിഗണിക്കുമെന്ന് പ്രതിപക്ഷ നേതാവ് ആന്റണി ആല്‍ബനീസും സൂചിപ്പിച്ചു. ആയിരക്കണക്കിന് ജോലിക്കാരാണ് വര്‍ഷാവര്‍ഷം ഓസ്‌ട്രേലിയയില്‍ ടെമ്പററി വര്‍ക്ക് വിസയിലെത്തുന്നത്. കൂടാതെ ഏജ്ഡ് കെയര്‍ ഹോമിലേക്കുള്ള നഴ്‌സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും ആല്‍ബനീസ് വ്യക്തമാക്കിയിട്ടുണ്ട്.
Other News in this category4malayalees Recommends