യുഎഇയില്‍ കാണാതായിരുന്ന മലയാളി യുവാവ് മടങ്ങിയെത്തി
ദുബൈയില്‍ കഴിഞ്ഞയാഴ്ച കാണാതായിരുന്ന യുവാവ് ഒരാഴ്ചയ്ക്ക് ശേഷം മടങ്ങിയെത്തി. കൊല്ലം കൊറ്റങ്കര പുത്തലത്താഴം മീനാക്ഷി വിലാസം ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപം താമസിക്കുന്ന സുരേഷ് കുമാര്‍ സൂരജിനെയാണ് (24) കഴിഞ്ഞയാഴ്ച കാണാതായത്.
അജ്മാനിലായിരുന്നുവെന്നും മൊബൈല്‍ ഫോണും പണവും നഷ്ടപ്പെട്ടതോടെ ആരെയും ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നുമാണ് ഇയാള്‍ സുഹൃത്തുക്കളോട് പറഞ്ഞത്. ആറ് മാസം മുമ്പ് സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ സുരേഷ് കുമാര്‍ ക്രെഡിറ്റ് കാര്‍ഡ് സെയില്‍സുമായി ബന്ധപ്പെട്ട മേഖലയിണ് ജോലി ചെയ്യുന്നത്. ഹോര്‍ലാന്‍സിലെ അല്‍ ഷാബ് വില്ലേജിലുള്ള താമസ സ്ഥലത്തു നിന്ന് വ്യാഴാഴ്ചയാണ് പോയിരുന്നത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ മുറഖബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.