യാത്രക്കാരന്റെ ലഗേജില്‍ ആറ് കിലോ മയക്കുമരുന്ന്; പരിശോധിച്ചപ്പോള്‍ കൈയിലുള്ളത് കള്ളനോട്ടുകളും

യാത്രക്കാരന്റെ ലഗേജില്‍ ആറ് കിലോ മയക്കുമരുന്ന്; പരിശോധിച്ചപ്പോള്‍ കൈയിലുള്ളത് കള്ളനോട്ടുകളും
മയക്കുമരുന്നും കള്ളനോട്ടുകളുമായി യുവാവ് ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായി. ബാഗിന്റെ അടിത്തട്ടില്‍ ഒളിപ്പിച്ച ശേഷം തുണികള്‍ ഉപയോഗിച്ച് മറച്ചാണ് ഇയാള്‍ മയക്കുമരുന്ന് കൊണ്ടുവന്നത്. പിടിച്ചെടുത്ത സാധനങ്ങളുടെ ചിത്രങ്ങള്‍ കസ്റ്റംസ് അധികൃതര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. 6.107 കിലോഗ്രാം മയക്കുമരുന്നാണ് ബാഗിനുള്ളില്‍ ഉണ്ടായിരുന്നത്. ഇയാളെ പിന്നീട് വിശദ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് കൈവശമുള്ളത് വ്യാജ നോട്ടുകളാണെന്ന് കണ്ടെത്തിയത്.

Other News in this category4malayalees Recommends