ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ ഭവന വിലകള്‍ കുറഞ്ഞു തുടങ്ങി; പലിശ നിരക്ക് ഉയരാന്‍ തുടങ്ങിയതോടെ പ്രതീക്ഷിച്ച വീഴ്ച

ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളില്‍ ഭവന വിലകള്‍ കുറഞ്ഞു തുടങ്ങി; പലിശ നിരക്ക് ഉയരാന്‍ തുടങ്ങിയതോടെ പ്രതീക്ഷിച്ച വീഴ്ച

ഓസ്‌ട്രേലിയയിലെ രണ്ട് തലസ്ഥാന നഗരങ്ങളില്‍ പ്രോപ്പര്‍ട്ടി വിലകള്‍ കുറയാന്‍ തുടങ്ങി. പലിശ നിരക്ക് വര്‍ദ്ധന തിരിച്ചടിയായതോടെ ഈ ഇടിവ് പ്രതീക്ഷിച്ചതാണ്.


ഫെബ്രുവരി 1 മുതല്‍ ഏപ്രില്‍ 30 വരെയുള്ള മൂന്ന് മാസത്തില്‍ പെര്‍ത്തിലെ ഭവന വിലകള്‍ 1.8 ശതമാനം താഴ്ന്നു. ആര്‍ബിഎയുടെ പലിശ നിരക്ക് വര്‍ദ്ധനവിന് മുന്‍പായിരുന്നു ഈ മാറ്റം. ഡാര്‍വിനില്‍ വിലകള്‍ 2.1 ശതമാനവും താഴ്ന്നു.

സിഡ്‌നിയില്‍ 11.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയെങ്കിലും 12 മാസത്തെ ശരാശരിയായ 24.2 ശതമാനത്തില്‍ ഏറെ താഴെപ്പോയി. മെല്‍ബണിലെ വര്‍ദ്ധനവും മൂന്ന് മാസത്തിനിടെ 4.6 ശതമാനത്തിലേക്ക് കുറഞ്ഞു. ഇതിന് മുന്‍പുള്ള 12 മാസം 14.3 ശതമാനമായിരുന്നു വര്‍ദ്ധന.

പെര്‍ത്തിലെയും, ഡാര്‍വിനിലെയും റെക്കോര്‍ഡ് വിലയിടിവ് മറ്റ് തലസ്ഥാന നഗരങ്ങളിലേക്കും വ്യാപിക്കുമെന്ന് പ്രോപ്ട്രാക്ക് ഇക്കണോമിക് റിസേര്‍ച്ച് ഡയറക്ടര്‍ കാമറൂണ്‍ കുഷര്‍ പറഞ്ഞു. പലിശ നിരക്ക് ഉയരുന്നതോടെ രാജ്യത്തെ എല്ലാ ഭാഗത്തും പ്രോപ്പര്‍ട്ടി വില കുറയും. ശക്തമായ മേഖലകളായ സിഡ്‌നിയിലും, മെല്‍ബണിലും ഉള്‍പ്പെടെ വളര്‍ച്ച കുറയും, അദ്ദേഹം വ്യക്തമാക്കി.
Other News in this category4malayalees Recommends