ഇന്ത്യന്‍ വംശജര്‍ ആരെ തുണക്കും ; തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വലിയ വാഗ്ദാനങ്ങളുമായി ലിബറല്‍ ലേബര്‍ പാര്‍ട്ടികള്‍ രംഗത്ത്

ഇന്ത്യന്‍ വംശജര്‍ ആരെ തുണക്കും ; തെരഞ്ഞെടുപ്പ് അടുത്തിരിക്കേ വലിയ വാഗ്ദാനങ്ങളുമായി ലിബറല്‍ ലേബര്‍ പാര്‍ട്ടികള്‍ രംഗത്ത്
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഇന്ത്യന്‍ വംശജര്‍ ആരെ തുണക്കുമെന്നത് ചര്‍ച്ചയാകുകയാണ്. ക്വാഡ് സഖ്യം, വാണിജ്യ കരാര്‍ തുടങ്ങിയവ വഴി ഓസ്‌ട്രേലിയക്ക് ഇന്ത്യയുമായുള്ള ബന്ധം ശക്തമാക്കി കഴിഞ്ഞു. കുടിയേറ്റം, വിസ പ്രോസസ്സിംഗ്, പേരന്റ് വിസ, തൊഴില്‍ ലഭ്യത തുടങ്ങിയവയൊക്കെയാണ് ഇന്ത്യന്‍ സമൂഹത്തിന്റെ പ്രശ്‌നങ്ങളായി വിലയിരുത്തപ്പെടുന്നത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അനുകൂലിക്കുന്നവര്‍ കൂടുതലായി മോറിസണ്‍ സര്‍ക്കാരിലേക്ക് ആകര്‍ഷിക്കപ്പെടുമ്പോള്‍, മോദി വിരുദ്ധര്‍ ലേബര്‍ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കപ്പെടുന്നതായാണ് വോട്ടിംഗ് ട്രെന്‍ഡുകള്‍ നല്‍കുന്ന സൂചന.

India, Australia election officials discuss future of electoral democracy

ലിബറലും ലേബറും ഇന്ത്യന്‍ വംശജരുടെ സംഘടനള്‍ക്കായി നല്‍കിയ വാഗ്ദാനങ്ങള്‍ ഇവയാണ്:

ലിബറല്‍ പാര്‍ട്ടി

വിക്ടോറിയയിലെ ദി ബേസിനിലുള്ള ശ്രീ വക്രതുണ്ഡ വിനായഗര്‍ ക്ഷേത്രത്തിലെ ഹിന്ദു കമ്മ്യൂണിറ്റി ഹബ്ബിനായി 1.5 മില്യണ്‍ ഡോളര്‍ ഗ്രാന്റ്.

വിക്ടോറിയയിലെ പകെന്‍ഹാമിലുള്ള ഗുരുദ്വാര ബാബ ബുദ്ധ സാഹിബ് ജിക്ക് വേണ്ടി 500,000 ഡോളറിന്റെ ധനസഹായം.

ബ്രിസ്‌ബേനിലെ ഓസ്‌ട്രേലിയ ഇന്ത്യ ഹൗസ് പ്രോജക്റ്റിനായി 3.5 മില്യണ്‍ ഡോളര്‍.

സിഖ് വോളന്റിയേഴ്‌സ് ഓസ്‌ട്രേലിയക്ക് 700,000 ഡോളര്‍

കാന്‍ബെറയിലെ BAPS ഹിന്ദു ക്ഷേത്രത്തിന് 500,000 ഡോളര്‍ ധനസഹായം.

ജീലോംഗിലെ ഗുരുദ്വാര സാഹിബിനും, ഗുരുദ്വാര സിരി ഗുരു നാനാക് ദര്‍ബാര്‍ ഇന്‍ ഓഫീസറിനുമായി 500,000 ഡോളറിന്റെ വ്യക്തിഗത ഗ്രാന്റ്.

ലേബര്‍ പാര്‍ട്ടി

ന്യൂ സൗത്ത് വെയില്‍സിലെ ലിറ്റില്‍ ഇന്ത്യ സമുച്ചയത്തിനായി 3.5 മില്യണ്‍.

സിഖ് വോളന്റിയേഴ്‌സ് ഓസ്‌ട്രേലിയയ്ക്ക് 700,000 ഡോളര്‍.

ന്യൂ സൗത്ത് വെയില്‍സിലെ വയോജന സംരക്ഷണ പദ്ധതിയായ ശ്രീ ഓം കെയറിന് 6 മില്യണ്‍ ഡോളര്‍ ധനസഹായം.

ബ്രിസ്‌ബേനിലെ ഓസ്‌ട്രേലിയ ഇന്ത്യ ഹൗസ് പ്രോജക്റ്റിനായി 3.5 മില്യണ്‍ ഡോളര്‍.

വിദ്യാഭ്യാസത്തിനും സാംസ്‌കാരിക കെട്ടിടത്തിനുമായി പെര്‍ത്തിലെ ശിവ ക്ഷേത്രത്തിന് 1 മില്യണ്‍ ഗ്രാന്റ്.


Other News in this category



4malayalees Recommends