ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തുക'; കാനില്‍ വിവസ്ത്രയായി സ്ത്രീയുടെ പ്രതിഷേധം

ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തുക'; കാനില്‍ വിവസ്ത്രയായി സ്ത്രീയുടെ പ്രതിഷേധം
കാന്‍ ഫിലിം ഫെസ്റ്റിവലിലെ റെഡ് കാര്‍പ്പറ്റില്‍ വിവസ്ത്രയായി ഒരു സ്ത്രീയുടെ പ്രതിഷേധം. ഉക്രൈനിലെ അക്രമണങ്ങള്‍ക്കെതിരെയായിരുന്നു അവരുടെ പ്രതിഷേധം. ഉക്രൈന്‍ പതാകയുടെ നിറത്തില്‍, 'ഞങ്ങളെ ബലാത്സംഗം ചെയ്യുന്നത് നിര്‍ത്തുക' എന്ന് ശരീരത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചാണ് പ്രതിഷേധം നടത്തിയത്.

റെഡ് കാര്‍പ്പറ്റിലേക്ക് ഓടിക്കയറിയ അജ്ഞാതയായ സ്ത്രീ വേദിയിലേക്ക് ഓടിവരികയും ശക്തിയായി കരയുകയും ചെയ്തു. തുടര്‍ന്ന് വസ്ത്രങ്ങള്‍ അഴിച്ചുമാറ്റുകയും റെഡ് കാര്‍പ്പറ്റിലൂടെ മുട്ടിലിഴഞ്ഞ് കരയുകും ചെയ്തു. ഉടന്‍ ഓടിയെത്തിയ സുരക്ഷാ ജീവനക്കാര്‍ ഇവരെ കോട്ട് ധരിപ്പിക്കുകയും വേദിക്ക് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

ചുവന്ന നിറമുള്ള അടിവസ്ത്രം മാത്രം ധരിച്ച പ്രതിഷേധക്കാരി മുദ്രാ വാക്യങ്ങള്‍ വിളിക്കുകയും ഫോട്ടോഗ്രായ്ക്ക് പോസ് ചെയ്യുകയും ചെയ്തു. ഇതോടെ അവരെ ഗാര്‍ഡുകള്‍ വേദിയില്‍ നിന്ന് നീക്കി.

Other News in this category4malayalees Recommends