ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പുതിയ സര്‍ക്കാരിനെയും, പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ ബൂത്തിലേക്ക്; ലേബര്‍, കണ്‍സര്‍വേറ്റീവ് ബലാബലത്തില്‍ വിടവ് കുറയുന്നു?

ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു; പുതിയ സര്‍ക്കാരിനെയും, പ്രധാനമന്ത്രിയെയും തെരഞ്ഞെടുക്കാന്‍ വോട്ടര്‍മാര്‍ ബൂത്തിലേക്ക്; ലേബര്‍, കണ്‍സര്‍വേറ്റീവ് ബലാബലത്തില്‍ വിടവ് കുറയുന്നു?

2022 പൊതുതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ഓസ്‌ട്രേലിയയിലെ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുന്നു. ശനിയാഴ്ച നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ഭരണ, പ്രതിപക്ഷ പാര്‍ട്ടികള്‍ തമ്മിലുള്ള അന്തരം ഏറെ കുറഞ്ഞ നിലയിലാണ്.


തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഉടനീളം മേല്‍ക്കൈ നേടിയ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയാണ് അഭിപ്രായസര്‍വ്വെകളില്‍ മുന്നില്‍. എന്നാല്‍ ഭരണപക്ഷമായ കണ്‍സര്‍വേറ്റീവ് സഖ്യത്തിന് എതിരെയുള്ള മേല്‍ക്കൈ ലേബറിന് ഇടിഞ്ഞ് വന്നിട്ടുണ്ട്. ഇതോടെ കാലാവസ്ഥ പ്രധാന ആയുധമാക്കുന്ന സ്വതന്ത്രര്‍ തൂക്കുപാര്‍ലമെന്റിലേക്ക് നയിക്കുമെന്നും കരുതുന്നുണ്ട്.

Australian Prime Minister Scott Morrison pictured with his British counterpart Boris Johnson at the G20 Summit in Rome in October

ഒന്‍പത് വര്‍ഷക്കാലം പ്രതിപക്ഷത്ത് ഇരുന്ന ലേബര്‍ പാര്‍ട്ടി ഇക്കുറി പ്രചരണത്തില്‍ തരംഗമായി മാറിയിരുന്നു. എന്നാല്‍ അടുത്തിടെ നടന്ന സര്‍വെകളില്‍ പ്രചരണത്തിന്റെ അവസാന ഘട്ടത്തില്‍ സ്‌കോട്ട് മോറിസന്റെ ലിബറല്‍ നാഷണല്‍ ഗവണ്‍മെന്റ് ഈ വിടവ് ചുരുക്കിയെന്നാണ് വ്യക്തമായത്.

2007 മുതല്‍ തെരഞ്ഞെടുപ്പില്‍ ജനപ്രിയതയില്‍ ആന്റണി ആല്‍ബനീസിന്റെ ലേബര്‍ മുന്നിലെത്താറുണ്ട്. 2019ല്‍ അഭിപ്രായ സര്‍വ്വെക്കാരെ പോലും ഞെട്ടിച്ചാണ് മോറിസണ്‍ ചെറിയ വ്യത്യാസത്തില്‍ അധികാരം പിടിച്ചത്. ഇക്കുറി കൂടി ജയിക്കാന്‍ കഴിഞ്ഞാല്‍ നാല് തവണ അധികാരം നേടിയ ചരിത്രം കുറിയ്ക്കാന്‍ മോറിസണ് സാധിക്കും.
Other News in this category4malayalees Recommends