സൗദി അറേബ്യയില്‍ ഇന്നു മുതല്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യത
സൗദി അറേബ്യയില്‍ ശനിയാഴ്!ച മുതല്‍ വീണ്ടും പൊടിക്കാറ്റിന് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പൊടിക്കാറ്റിന് പുറമെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മൂന്ന് ദിവസം നീണ്ടു നില്‍ക്കാന്‍ സാധ്യതയുള്ള കാറ്റ് രാജ്യത്തിന്റെ ചില ബാധിക്കുമെന്നാണ് അറിയിപ്പ്.
പൊടിക്കാറ്റിനുള്ള സാധ്യത കണക്കിലെടുത്ത് ജനങ്ങള്‍ ആവശ്യമായ ജാഗ്രതാ നടപടികള്‍ സ്വീകരിക്കണമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇറാഖില്‍ നിന്ന് രൂപം കൊണ്ട മറ്റൊരു പൊടിക്കാറ്റ് സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അടിച്ചുവീശിയിരുന്നു. തലസ്ഥാനമായ റിയാദിലും കിഴക്കന്‍ പ്രവിശ്യയിലും ദൂരക്കാഴ്ച അസാധ്യമാകുന്ന തരത്തിലാണ് കാറ്റ് ബാധിച്ചത്.