അടിവസ്ത്രം അണിഞ്ഞ് വോട്ട് ചെയ്യാനെത്തി നൂറുകണക്കിന് വോട്ടര്‍മാര്‍; ഓസ്‌ട്രേലിയയിലെ വോട്ടര്‍മാരുടെ ഫാഷന്‍ കണ്ട് മൂക്കത്ത് വിരല്‍വെച്ച് സോഷ്യല്‍ മീഡിയ; ഇതിന് പിന്നിലെ രഹസ്യം ഇതാണ്!

അടിവസ്ത്രം അണിഞ്ഞ് വോട്ട് ചെയ്യാനെത്തി നൂറുകണക്കിന് വോട്ടര്‍മാര്‍; ഓസ്‌ട്രേലിയയിലെ വോട്ടര്‍മാരുടെ ഫാഷന്‍ കണ്ട് മൂക്കത്ത് വിരല്‍വെച്ച് സോഷ്യല്‍ മീഡിയ; ഇതിന് പിന്നിലെ രഹസ്യം ഇതാണ്!

ഓസ്‌ട്രേലിയയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. ജനങ്ങള്‍ വോട്ട് ചെയ്യാനായി പോളിംഗ് ബൂത്തില്‍ എത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇവരില്‍ നല്ലൊരു ശതമാനം ആളുകള്‍ വോട്ട് ചെയ്യാന്‍ എത്തുന്നത് അടിവസ്ത്രത്തിലാണ്. ഓസ്‌ട്രേലിയയിലെ പോളിംഗ് ബൂത്തില്‍ നിന്നുള്ള കാഴ്ച കണ്ട് സോഷ്യല്‍ മീഡിയയും അമ്പരക്കുകയാണ്.


എന്താണ് ഈ വേഷത്തില്‍ ആളുകള്‍ പോളിംഗ് ബൂത്തിലെത്തുന്നത്. സ്പീഡോ ബ്രാന്‍ഡായ ബഡ്ജ് സ്മഗ്ലറാണ് ഈ പണിയൊപ്പിച്ചതിന് പിന്നില്‍. വോട്ട് ചെയ്യാനെത്തുന്നവര്‍ പാന്റ് ഇടാതെ ജനാധിപത്യ അവകാശം വിനിയോഗിക്കണമെന്നാണ് ഇവര്‍ ജനങ്ങളെ പ്രോത്സാഹിപ്പിച്ചത്.

It was a popular stunt in Bondi. Picture: James D. Morgan/Getty Images

ഇത് വെറുതെയല്ല. ഈ വിധത്തില്‍ പോളിംഗ് ബൂത്തിലെത്തിയ ഫോട്ടോ എടുത്ത് ഹാഷ്ടാഗ് സഹിതം പോസ്റ്റ് ചെയ്താല്‍ തങ്ങളുടെ സ്വിമ്മിംഗ് വെയര്‍ ഒരു ജോടി ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ ഓഫര്‍.എ ന്തായാലും ഓഫര്‍ കേട്ടപാതി ജനങ്ങളില്‍ നല്ലൊരു വിഭാഗം പോളിംഗ് ബൂത്തിലേക്ക് അടിവസ്ത്രം ധരിച്ചെത്തി.

ഒന്നോ, രണ്ടോ പേരൊക്കെ ഈ വിധം എത്തുമെന്നായിരുന്നു കമ്പനി പോലും പ്രതീക്ഷിച്ചത്. ഇപ്പോള്‍ നൂറുകണക്കിന് പേര്‍ എത്തിയതോടെ ഓഫറിന് 'ചെലവേറുമെന്ന' അവസ്ഥയിലാണ് കമ്പനി ഉടമ ആഡം ലിന്‍ഫോര്‍ത്ത്.
Other News in this category



4malayalees Recommends