ദുബൈയില്‍ വനിതാ വ്യവസായിയെ കബളിപ്പിച്ച് ഒമ്പത് ലക്ഷം ദിര്‍ഹം തട്ടിയെടുത്തു

ദുബൈയില്‍ വനിതാ വ്യവസായിയെ കബളിപ്പിച്ച് ഒമ്പത് ലക്ഷം ദിര്‍ഹം തട്ടിയെടുത്തു
വ്യാജ വസ്ത്ര ഇടപാടില്‍ വനിതാ വ്യവസായിയെ കബളിപ്പിച്ച് ഒമ്പത് ലക്ഷം ദിര്‍ഹം തട്ടിയെടുത്തയാളുടെ ശിക്ഷ ദുബൈ അപ്പീല്‍സ് കോടതി ശരിവെച്ചു. സ്വന്തം രാജ്യത്ത് തനിക്ക് കമ്പനിയുണ്ടെന്ന് അവകാശപ്പെട്ട പ്രതി, വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് ദുബൈയില്‍ എത്തിക്കാമെന്നും ഇത് യൂറോപ്യന്‍ രാജ്യത്ത് വില്‍ക്കാന്‍ സാധിക്കുമെന്നും പറഞ്ഞാണ് യുവതിയെ സമീപിച്ചത്.

ഇത് സമ്മതിച്ച യുവതി, ഇടപാട് അനുസരിച്ച് പ്രതിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്തു. എന്നാല്‍ പിന്നീട് പ്രതി കോളുകള്‍ സ്വീകരിക്കുന്നത് നിര്‍ത്തി. പ്രതിയുടെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആകുകയും ചെയ്തു. പ്രതിക്ക് വിചാരണ കോടതി ആറു മാസം തടവുശിക്ഷയും 900,000 ദിര്‍ഹം പിഴയുമാണ് വിധിച്ചത്. ശിക്ഷാകാലാവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നല്‍കിയ അപ്പീലിലാണ് മേല്‍ക്കോടതി ശിക്ഷ ശരിവെച്ചത്.

വ്യാജ രേഖകള്‍ നല്‍കിയ പ്രതി, വ്യാജ കരാര്‍ വിശദാംശങ്ങളും നിക്ഷേപകരുടെ പേരുകളും ഒരു വെബ്‌സൈറ്റിനൊപ്പം നല്‍കിയിരുന്നു. ബിസിനസില്‍ നിന്ന് 12 ശതമാനം ലാഭമുണ്ടാക്കുമെന്നും എന്റര്‍പ്രൈസില്‍ ചേര്‍ന്നാല്‍ തനിക്ക് അഞ്ച് ശതമാനം ലഭിക്കുമെന്നും വാഗ്ദാനം ചെയ്തിരുന്നതായി യുവതി പറഞ്ഞു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചു.

Other News in this category



4malayalees Recommends