ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ പച്ചതൊടാതെ ഇന്ത്യന്‍ വംശജര്‍; ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെത്തിയ ആദ്യ ഇന്ത്യന്‍ വംശജനും പരാജയം രുചിച്ചു

ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ പച്ചതൊടാതെ ഇന്ത്യന്‍ വംശജര്‍; ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെത്തിയ ആദ്യ ഇന്ത്യന്‍ വംശജനും പരാജയം രുചിച്ചു

ഓസ്‌ട്രേലിയന്‍ ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വിജയം രുചിക്കാന്‍ കഴിയാതെ ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികള്‍. കണ്‍സര്‍വേറ്റീവ് ഭരണത്തെ താഴെയിറക്കി ലേബര്‍ അധികാരം പിടിച്ച തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ക്ക് നിരാശയായിരുന്നു ഫലം.


ന്യൂ സൗത്ത് വെയില്‍സിലെ വെന്റ്‌വര്‍ത്തിലെ സീറ്റ് നിലനിര്‍ത്താന്‍ കഴിയാതെ ലിബറല്‍ എംപി ദേവാനന്ദ് ശര്‍മ്മ പരാജയപ്പെട്ടതാണ് ഏറ്റവും വലിയ നിരാശ സമ്മാനിച്ചത്. കാലാവസ്ഥാ വ്യതിയാനത്തിനും, രാഷ്ട്രീയ ഉത്തരവാദിത്വത്തിനും വേണ്ടി വാദിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി അലെഗ്രാ സ്‌പെന്‍ഡറാണ് ഇവിടെ വിജയിച്ചത്.

ഇസ്രയേലിലേക്കുള്ള ഓസ്‌ട്രേലിയന്‍ പ്രതിനിധിയായിരുന്നു ശര്‍മ്മ 2019 തെരഞ്ഞെടുപ്പില്‍ നേരിയ വ്യത്യാസത്തില്‍ വിജയിച്ചാണ് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി മാറിയത്. ലിബറല്‍ സ്ഥാനാര്‍ത്ഥി ജുഗന്‍ദീപ് സിംഗ് ഷിഫ്‌ളി സീറ്റിലും തോറ്റു.

ഇവിടെ മത്സരിച്ച അമിത് ബതീഷും പരാജയം രുചിച്ചു. വണ്‍ നേഷന്റെ മറ്റൊരു സ്ഥാനാര്‍ത്ഥി രാജന്‍ വൈദ് സൗത്ത് ഓസ്‌ട്രേലിയയിലെ മാകിനില്‍ തോറ്റു. ഇവര്‍ക്ക് പുറമെ മത്സരിച്ച എല്ലാ സീറ്റിലും ഇന്ത്യന്‍ വംശജരായ സ്ഥാനാര്‍ത്ഥികള്‍ക്ക് പരാജയമായിരുന്നു വോട്ടര്‍മാര്‍ കാത്തുവെച്ചത്.
Other News in this category



4malayalees Recommends