സിംഹത്തിന്റെ വായില്‍ കൈയ്യിട്ട് മൃഗശാലാ ജീവനക്കാരന്റെ തമാശ കാര്യമായി ; സിംഹം വിരല്‍ കടിച്ചെടുത്തു , ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സിംഹത്തിന്റെ വായില്‍ കൈയ്യിട്ട് മൃഗശാലാ ജീവനക്കാരന്റെ തമാശ കാര്യമായി ; സിംഹം വിരല്‍ കടിച്ചെടുത്തു , ഞെട്ടിക്കുന്ന വീഡിയോ പുറത്ത്
ശല്യപ്പെടുത്തിയ മൃഗശാലാജീവനക്കാരന്റെ വിരല്‍കടിച്ചു പറിച്ച് സിംഹം. അപകടത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ ഇതിനോടകം പുറത്ത് വന്ന് കഴിഞ്ഞു. കരീബിയന്‍ ദ്വീപുരാജ്യമായ ജമൈക്കയിലാണ് ദാരുണ സംഭവം.

മൃഗശാലയിലെത്തിയ കാഴ്ചക്കാരെ രസിപ്പിക്കാനാണ് ജീവനക്കാരന്‍ കൂട്ടില്‍ കിടക്കുന്ന സിംഹത്തിന്റെ വായില്‍ കൈയ്യിടുകയും മുഖത്തെ രോമത്തില്‍ പിടിച്ചുവലിക്കുകയും മറ്റും ചെയ്തത്.

ജീവനക്കാരന്റെ പെരുമാറ്റത്തില്‍ പ്രകോപിതനായ സിംഹം, അയാളുടെ വിരല്‍ വായില്‍കുടുങ്ങിയതോടെ കടിച്ചു പറിക്കുകയായിരുന്നു. വിരല്‍ സിംഹത്തിന്റെ വായില്‍ കുടുങ്ങിയതിന് പിന്നാലെ കൈവലിച്ചെടുക്കാന്‍ ജീവനക്കാരന്‍ പരമാവധി ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം.

എന്നാല്‍ ജീവനക്കാരന്റെ ഈ ശ്രമം പരാജയപ്പെടുകയായിരുന്നു. വിരല്‍ സിംഹം കടിച്ചുപറിച്ചെടുക്കുന്നത് വീഡിയോയില്‍ കാണാം. സംഗതി തമാശയാണെന്നാണ് കരുതിയതെന്നും അതിന്റെ ഗൗരവം മനസ്സിലായിരുന്നില്ലെന്നും സന്ദര്‍ശകരില്‍ ഒരാള്‍ ജമൈക്ക ഒബ്‌സെര്‍വറിനോടു പറഞ്ഞു.

സിംഹത്തിന്റെ വായില്‍നിന്ന് കൈവിടുവിച്ച് ജീവനക്കാരന്‍ നിലത്തുവീണതോടെയാണ് സംഭവം അപകടമാണെന്ന് മനസിലായതെന്ന് പലരും പറയുന്നു.Other News in this category4malayalees Recommends