അജയ് ദേവ്ഗണ്‍ സ്‌റ്റൈലില്‍ സ്റ്റണ്ട്: യുവാവിനെ കൈയ്യോടെ പണി കൊടുത്ത് പോലീസ് ; രണ്ട് കാറും ബൈക്കും കസ്റ്റഡിയില്‍

അജയ് ദേവ്ഗണ്‍ സ്‌റ്റൈലില്‍ സ്റ്റണ്ട്: യുവാവിനെ കൈയ്യോടെ പണി കൊടുത്ത് പോലീസ് ;  രണ്ട് കാറും ബൈക്കും കസ്റ്റഡിയില്‍
പൊതുഇടത്തില്‍ ബോളിവുഡ് നായകന്‍ അജയ് ദേവ്ഗണ്‍ സ്‌റ്റൈലില്‍ കാറുകളും ബൈക്കും ഉപയോഗിച്ച് സാഹസം കാണിച്ച യുവാവിനെ കൈയ്യോടെ പണി കൊടുത്തിരിക്കുകയാണ് പോലീസ്.അജയ് ദേവ്ഗണ്‍ സ്‌റ്റൈലില്‍ സ്റ്റണ്ട് നടത്തിയതിനാണ് യുവാവിനെ പോലീസ് പിടികൂടിയത്. നോയിഡ സ്വദേശിയായ രാജീവ് (21) ആണ് രണ്ടു എസ്യുവി കാറുകളും ബൈക്കും സഹിതം പിടിയിലായത്. അപകടകരമായ രീതിയില്‍ ബൈക്കിലും കാറിലും സ്റ്റണ്ട് നടത്തിയ യുവാവിനെ പിടികൂടിയെന്ന് സെക്ടര്‍ 113 പോലീസ് ട്വിറ്റിലൂടെ അറിയിച്ചു.

ബോളിവുഡ് നായകന്‍ അജയ് ദേവ്ഗണ്‍ ആദ്യ ചിത്രമായ 'ഫൂല്‍ ഓര്‍ കാന്റേ'യില്‍ ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിലും,'ഗോല്‍മാല്‍ റിട്ടേണ്‍സി'ല്‍ കാറിലും സ്റ്റണ്ട് നടത്തുന്ന രംഗങ്ങളുണ്ട്. ഇതിന് സമാനമായ രംഗങ്ങളാണ് യുവാവ് അനുകരിച്ചത്. പ്രതി വാഹനങ്ങളില്‍ സ്റ്റണ്ട് നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.

ഇതെത്തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ നിയമപ്രകാരം പോലീസ് കേസെടുക്കുകയായിരുന്നു. പ്രചരിച്ച വീഡിയോയില്‍ നിന്ന് സൊരാഖ ഗ്രാമത്തിലെ രാജീവാണ് പ്രതിയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. ഇയാള്‍ സ്റ്റണ്ടിനുപയോഗിച്ച രണ്ട് ടയോട്ട ഫോര്‍ച്ച്യൂണറുകളില്‍ പിടിച്ചെടുത്തു. ഇതില്‍ ഒന്ന് ഇയാളുടെ കുടുംബത്തിലേയും മറ്റൊന്ന് ബന്ധുവിന്റേതുമാണ്. പിടിച്ചെടുത്ത ബൈക്ക് ഇയാളുടെ വീട്ടില്‍ ഉപയോഗിക്കുന്നതാണ്.ഇത്തരം വീഡിയോകള്‍ തയ്യാറാക്കി സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കലാണ് തൊഴില്‍രഹിതനായ ഇയാളുടെ വിനോദമെന്നും ഇയാള്‍ ഉയര്‍ന്ന കുടുംബാംഗമാണെന്നും പോലീസ് അറിയിച്ചു.


Other News in this category4malayalees Recommends