ഡി.ജെ.പാര്‍ട്ടിക്കിടെ 23 കാരനായ ഐടി ജീവനക്കാരന്‍ കുഴഞ്ഞു വീണുമരിച്ചു ; ശരീരത്തില്‍ അമിതമായി മദ്യമെത്തിയതാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ട് ; മൂന്നു പേര്‍ക്കെതിരെ കേസെടുത്തു

ഡി.ജെ.പാര്‍ട്ടിക്കിടെ 23 കാരനായ ഐടി ജീവനക്കാരന്‍ കുഴഞ്ഞു വീണുമരിച്ചു ; ശരീരത്തില്‍ അമിതമായി മദ്യമെത്തിയതാണ് മരണ കാരണമെന്ന് റിപ്പോര്‍ട്ട് ; മൂന്നു പേര്‍ക്കെതിരെ കേസെടുത്തു
ഡി.ജെ.പാര്‍ട്ടിക്കിടെ ഐടി ജീവനക്കാരനായ യുവാവ് കുഴഞ്ഞു വീണുമരിച്ചു. ചെന്നൈ അണ്ണാനഗറിന് സമീപമുള്ള വി.ആര്‍.മാളിലെ ബാറില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്ത മടിപ്പാക്കത്ത് താമസിക്കുന്ന എസ്. പ്രവീണാണ് മരിച്ചത്. 23 വയസായിരുന്നു.

ശരീരത്തില്‍ അമിതമായി മദ്യമെത്തിയതാണ് മരണകാരണമെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍, ഡി.ജെ. പാര്‍ട്ടി സംഘടിപ്പിച്ച മൂന്ന് പേര്‍ക്കെതിരേ പോലീസ് കേസെുത്തു. അനുമതിയില്ലാതെയാണ് ശനിയാഴ്ച രാത്രിയില്‍ പാര്‍ട്ടി നടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

ബ്രസീലില്‍നിന്നുള്ള ഡി.ജെ അടക്കമുള്ളവര്‍ നേതൃത്വം നല്‍കിയ പാര്‍ട്ടിയില്‍ വന്‍തോതില്‍ യുവതീയുവാക്കള്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി നടത്തിയിടത്തുനിന്ന് എണ്ണൂറിലേറെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഒരാള്‍ക്ക് 1,500 രൂപ എന്ന നിരക്കിലായിരുന്നു ചാര്‍ജ് ഈടാക്കിയത്. ഇതില്‍ പങ്കെടുക്കാന്‍ രണ്ട് സുഹൃത്തുകള്‍ക്കൊപ്പം എത്തിയ പ്രവീണ്‍ പാര്‍ട്ടിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ചെന്നൈ സെന്‍ട്രലിലുള്ള രാജീവ് ഗാന്ധി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു.

Other News in this category4malayalees Recommends