സ്‌കൂളില്‍ പോകുന്നതിനിടയില്‍ പെണ്‍കുട്ടിയെ ചാടി ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ; ശക്തമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി

സ്‌കൂളില്‍ പോകുന്നതിനിടയില്‍  പെണ്‍കുട്ടിയെ ചാടി ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മര്‍ദിക്കുന്ന വീഡിയോ ; ശക്തമായ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി
സ്‌കൂളില്‍ പോകുന്നതിനിടയില്‍ പെണ്‍കുട്ടിയ്ക്ക് ക്രൂരമര്‍ദനം. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയിലാണ് സംഭവം. ആദിവാസി വിഭാഗത്തിലെ പെണ്‍കുട്ടിയെ ചാടി ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് പൊലീസീനോട് നടപടി ആവശ്യപ്പെട്ടിരിക്കുകയാണ് മുഖ്യമന്ത്രി.

വിഡിയോ റീട്വീറ്റ് ചെയ്ത ശേഷം പൊലീസിനോട് അടിയന്തര നടപടിയെടുക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സ്‌കൂളില്‍ പോകാന്‍ യൂണിഫോമും ബാഗും ധരിച്ചെത്തിയ പെണ്‍കുട്ടിയെയാണ് ഒരു ആണ്‍കുട്ടി ചവിട്ടി വീഴ്ത്തി ക്രൂരമായി മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളില്‍. ആണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ തന്നെയാണ് വിഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മര്‍ദിച്ചയാള്‍ വിദ്യാര്‍ഥിയാണെന്നും പ്രായപൂര്‍ത്തിയായിട്ടില്ലെന്നും കണ്ടെത്തി. പ്രണയത്തിന്റെ പേരിലുള്ള തര്‍ക്കമാണോ മര്‍ദനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി അടക്കം ഇടപ്പെട്ടതോടെ വിഷയത്തില്‍ ശക്തമായ നടപടിയെടുക്കാനൊരുങ്ങുകയാണ് പൊലീസ്.

Other News in this category4malayalees Recommends