നല്ല ശമ്പളം കിട്ടിയില്ലെങ്കില്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് ജോലിക്കാര്‍ രാജിവെയ്ക്കും; മുന്നറിയിപ്പുമായി മന്ത്രിമാര്‍; ജീവിതച്ചെലവുകള്‍ തിരിച്ചടിക്കുമ്പോള്‍ പബ്ബിലും, ഷോപ്പിലും, സൂപ്പര്‍മാര്‍ക്കറ്റിലും ജോലിക്ക് കയറി എന്‍എച്ച്എസ് ജീവനക്കാര്‍?

നല്ല ശമ്പളം കിട്ടിയില്ലെങ്കില്‍ ആയിരക്കണക്കിന് എന്‍എച്ച്എസ് ജോലിക്കാര്‍ രാജിവെയ്ക്കും; മുന്നറിയിപ്പുമായി മന്ത്രിമാര്‍; ജീവിതച്ചെലവുകള്‍ തിരിച്ചടിക്കുമ്പോള്‍ പബ്ബിലും, ഷോപ്പിലും, സൂപ്പര്‍മാര്‍ക്കറ്റിലും ജോലിക്ക് കയറി എന്‍എച്ച്എസ് ജീവനക്കാര്‍?

എന്‍എച്ച്എസിലെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നത് നിര്‍ത്തി മെച്ചപ്പെട്ട ശമ്പളം നല്‍കുന്ന പബ്ബുകളിലേക്കും, ഷോപ്പുകളിലേക്കും, സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ചേക്കേറാന്‍ എന്‍ആയിരക്കണക്കിന് ജീവനക്കാര്‍. ജീവിതച്ചെലവ് പ്രതിസന്ധി സമ്മാനിക്കുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ സേവനപ്രതിബദ്ധത ഉപേക്ഷിച്ച് ആയിരങ്ങള്‍ എന്‍എച്ച്എസ് ഉപേക്ഷിക്കുമ്പോള്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന് മന്ത്രിമാര്‍ മുന്നറിയിപ്പ് നല്‍കി.


കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന നല്ലൊരു ശതമാനം എന്‍എച്ച്എസ് ജോലിക്കാരും സ്വകാര്യ മേഖലയില്‍ ഉയര്‍ന്ന വരുമാനം തേടി രാജിവെയ്ക്കുമെന്ന് ആരോഗ്യമേഖലയിലെ നേതാക്കള്‍ ഭയപ്പെടുന്നു. ഭക്ഷണത്തിനും, ഹീറ്റിംഗ് ബില്ലിനും വിലയേറുന്നതിനൊപ്പം പണപ്പെരുപ്പവും ഉയരുന്നത് തിരിച്ചടി സമ്മാനിക്കുകയാണ്.

എന്‍എച്ച്എസില്‍ നിലവില്‍ 110,000 വേക്കന്‍സികളുണ്ട്. എന്നാല്‍ ജോലിക്കാര്‍ പലായനം ചെയ്താല്‍ ആശുപത്രികള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുകയും, കാത്തിരിപ്പ് പട്ടികയില്‍ പുതിയ റെക്കോര്‍ഡുകള്‍ എഴുതിച്ചേര്‍ക്കപ്പെടുകയും ചെയ്യും.

കുറഞ്ഞ ഫുള്‍ടൈം ശമ്പളത്തിലുള്ള എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഉയര്‍ന്ന ശമ്പള വര്‍ദ്ധന നല്‍കണമെന്നാണ് മന്ത്രിമാര്‍ക്ക് മുന്നില്‍ ആവശ്യം ഉയരുന്നത്. ഉയരുന്ന ജീവിതച്ചെലവില്‍ പിടിച്ചുനില്‍ക്കാന്‍ ഇത് അനിവാര്യമാണ്.

സ്വകാര്യ മേഖല നല്‍കുന്ന ശമ്പളത്തിന്റെ അടുത്തെങ്കിലും വരുമാന വര്‍ദ്ധന നല്‍കിയില്ലെങ്കില്‍ കുറഞ്ഞ വരുമാനത്തിലുള്ള ഹെല്‍ത്ത്‌കെയര്‍ ജീവനക്കാരുടെ കൂട്ടപ്പലായനം കാണേണ്ടി വരുമെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് മാത്യൂ ടെയ്‌ലര്‍ ചൂണ്ടിക്കാണിച്ചു.
Other News in this category



4malayalees Recommends