ബൈഡന്‍ സൗത്ത് കൊറിയയില്‍; 356 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപവും, 80,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് സാംസംഗ്

ബൈഡന്‍ സൗത്ത് കൊറിയയില്‍; 356 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപവും, 80,000 തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ച് സാംസംഗ്

സൗത്ത് കൊറിയന്‍ സന്ദര്‍ശനത്തിനെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ സാംസംഗ് ഇലക്ട്രോണിക്‌സിന്റെ വമ്പന്‍ പ്യോംഗ്ടായെക് സെമികണ്ടര്‍ ഫാക്ടറി സന്ദര്‍ശിച്ചതിന് പിന്നാലെ യുഎസില്‍ കൂറ്റന്‍ നിക്ഷേപം നടത്താനൊരുങ്ങി സാംസംഗ്.


അടുത്ത അഞ്ച് വര്‍ഷത്തില്‍ 356 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സാംസംഗ് ഗ്രൂപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവഴി സെമികണ്ടക്ടറുകള്‍ മുതല്‍ ബയോളജിക്‌സ് വരെയുള്ള മേഖലകളില്‍ മുന്‍നിരയിലെത്തുകയാണ് സാംസംഗിന്റെ ലക്ഷ്യം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടത്തിയ നിക്ഷേപങ്ങളേക്കാള്‍ കാല്‍ശതമാനം വര്‍ദ്ധനവാണ് പുതിയ കണക്ക്. സാംസംഗ് ഇലക്ട്രോണിക്‌സ് ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളാണ്.

2026 ആകുമ്പോഴേക്കും സെമികണ്ടക്ടര്‍, ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ബിസിനസ്സുകളിലായി 80,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും കമ്പനി വ്യക്തമാക്കി. ബയോഫാര്‍മസ്യൂട്ടിക്കല്‍സില്‍ സാംസംഗ് ബയോളജിക്‌സ്, സാംസംഗ് ബയോഎപ്പിസ് എന്നിവയും രംഗത്തിറങ്ങും.

സപ്ലൈ ശൃംഖല ശക്തമായി, ആശ്രയിക്കാവുന്ന രീതിയില്‍ സുരക്ഷിതമായി തുടരാന്‍ സൗത്ത് കൊറിയയും, യുഎസും ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് ബൈഡന്‍ വ്യക്തമാക്കി.
Other News in this category



4malayalees Recommends